162 എം.എൽ.എമാർ ഞങ്ങളോടൊപ്പം; ഗവർണർക്ക് നേരിട്ടു കാണാമെന്ന് സേന
text_fieldsമുംബൈ: പിന്തുണക്കുന്ന 162 എം.എല്‍.എമാരെ തിങ്കളാഴ്ച രാത്രി മുംബൈയിലെ നക്ഷത്ര ഹോട്ടലി ല്‍ അണിനിരത്തി ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തിെൻറ ശക്തിപ്രകടനം. അജിത് പവാറ ിനെ കൂട്ടുപിടിച്ച് ബി.ജെ.പി രൂപവത്കരിച്ചത് ന്യൂനപക്ഷ സര്‍ക്കാറാണെന്നും ഭൂരിപക്ഷം തങ്ങള്‍ക്കാണെന്നും സഖ്യം മാധ്യമങ്ങൾക്കു മുന്നിൽ തുറന്നുകാട്ടി. 170 എം.എല്‍.എമാരുടെ പി ന്തുണയുണ്ടെന്ന് ബി.ജെ.പി സുപ്രീംകോടതിയില്‍ അടക്കം അവകാശപ്പെട്ട സാഹചര്യത്തിലാണ് ശക്തിപ്രകടനം.
288 അംഗസഭയിൽ 145 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഹോട്ടലിലെ യോഗത്തിൽ പങ്കെടുത്ത ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ നേതൃത്വത്തില്‍ കൂറുമാറില്ലെന്നും ഒന്നിച്ച് നില്‍ക്കുമെന്നും എം.എല്‍.എമാരെക്കൊണ്ട് പ്രതിജ്ഞയും ചെയ്യിച്ചു.
തിങ്കളാഴ്ച രാവിലെ സഖ്യ നേതാക്കള്‍ രാജ്ഭവനിെലത്തി 162 പേരുടെ പിന്തുണ കത്ത് നല്‍കിയിരുന്നു. ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി ഡൽഹിയിലായിരുന്നു. ഒമ്പത് സ്വതന്ത്രരും ചെറു പാര്‍ട്ടികളും ഉള്‍പടെ 63 പേരുടെ പിന്തുണ കത്താണ് ശിവസേന നല്‍കിയത്. കോണ്‍ഗ്രസ് 44 ഉം എന്‍.സി.പി 54 ല്‍ 51 പേരുടെയും കത്തു നല്കി. രണ്ടംഗ സമാജ്വാദി പാര്‍ട്ടി, ഒാരോ അംഗങ്ങളുള്ള പി.ഡബ്ള്യൂ.പി, സ്വാഭിമാന്‍ പക്ഷ എന്നിവരും കത്ത് നല്കി. സി.പി.എം തത്വത്തില്‍ ഈ സഖ്യത്തെ പിന്തുണക്കുന്നു.
ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ, എന്‍.സി.പി നേതാവ് ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസ് നേതാക്കളായ ബാലെസാഹെബ് തൊറാട്, അശോക് ചവാന് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം രാജ് ഭവനില്‍ എത്തിയത്. ഫഡ്നാവിസ് രാജിവെക്കണമെന്നും ഭൂരിപക്ഷമുള്ള തങ്ങളെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പിന്നീട് രാത്രിയാണ് 162 എം.എൽ.എമാരെ മാധ്യമങ്ങൾക്ക് മുന്നിൽ അണിനിരത്തിയത്.
54 എന്‍.സി.പി എം.എല്‍.എ.മാർ അടക്കം 170 പേരുടെ പിന്തുണയാണ് ബി.ജെ.പി അവകാശപ്പെട്ടത്. എന്‍.സി.പി നിയമസഭ കക്ഷി നേതാവ് എന്ന നിലയില്‍ അജിത് പവാര്‍ നല്കിയ പിന്തുണക്കത്തിെൻറ അടിസ്ഥാനത്തിലാണ് ഈ വാദം. കാലുമാറി 24 മണിക്കൂറിനകം എന്‍.സി.പി എം.എല്‍.എമാരുടെ യോഗം അജിത് പവാറിനെ നിയമസഭ കക്ഷി നേതാവ് പദവിയില്‍നിന്ന് നീക്കിയതായി രാജ്ഭവനെ അറിയിച്ചിരുന്നു. സഖ്യം നല്കിയ കത്തിന് നിയമസാധുതയില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
ബി.ജെ.പി സഖ്യത്തിന് എന്‍.സി.പിയില്‍ ആലോചിച്ചിരുന്നുവെന്നും ഒരു വിഭാഗം എതിര്‍ക്കുകയായിരുന്നുവെന്നും അജിത് മറാത്തി ചാനലിനോട് പറഞ്ഞു. ശിവസേനയുടെ കീഴില്‍ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് മറ്റൊരു ചാനലിനോടും പറഞ്ഞു. അജിത് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് എന്‍.സി.പി പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.