'ശിവസേന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ല'; ദസറ റാലിയിൽ ഉദ്ധവ് താക്കറെക്കെതിരെ ഏക്നാഥ് ഷിൻഡെ
text_fieldsമുംബൈ: സഖ്യസർക്കാർ രൂപീകരിക്കാൻ ശിവസേനക്കും എൻ.സി.പിക്കും വോട്ട് ചെയ്ത മഹാരാഷ്ട്രയിലെ ജനങ്ങളെ ഉദ്ധവ് താക്കറെ വഞ്ചിച്ചെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ബുധനാഴ്ച ദസറ റാലിയിൽ ഇരു നേതാക്കളും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. അധികാരം പിടിച്ചെടുക്കാൻ ബി.ജെ.പിയുമായി കൂട്ടുകൂടിയ ഷിൻഡെയും അദ്ദേഹത്തിന്റെ അനുയായികളും രാജ്യദ്രോഹികളാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
തന്‍റെ പോരാട്ടങ്ങൾ വഞ്ചനയല്ല മറിച്ച് വിപ്ലവമാണെന്ന് ഷിൻഡെ പറഞ്ഞു. ശിവസേനയുടെ ആദർശങ്ങൾക്ക് വിരുദ്ധമായി പെരുമാറിയതിന് കോൺഗ്രസിനും എൻ.സി.പിക്കുമൊപ്പം ചേർന്ന് ബാൽ താക്കറെയുടെ സ്മാരകത്തിൽ മുട്ടുകുത്തി മാപ്പ് പറയണമെന്ന് താക്കറെയോട് ഷിൻഡെ ആവശ്യപ്പെട്ടു.
"2019 ലെ നിയമസഭാ തെരഞ്ഞടുപ്പിൽ സംസ്ഥാനത്തെ വോട്ടർമാർ ശിവസേനയെയും ബി.ജെ.പിയെയുമാണ് തിരഞ്ഞെടുത്തുത്. എന്നാൽ മഹാ വികാസ് അഘാഡി (എം.വി.എ) സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനും എൻ.സി.പിക്കുമൊപ്പം ചേർന്ന് താക്കറെ ജനങ്ങളെ വഞ്ചിച്ചു. ശിവസേന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ല. സാധാരണക്കാരായ സേനാ പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെയാണ് 56 വർഷം പഴക്കമുള്ള സംഘടന കെട്ടിപ്പടുത്തത്"- ഷിൻഡെ പറഞ്ഞു. ബാൽ താക്കറെയുടെ യഥാർഥ പിൻകാമി ആരാണെന്നതിനുള്ള തെളിവാണ് ദസറ റാലിയിലെ ജനക്കൂട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1966ൽ ശിവസേനയുടെ തുടക്കം മുതൽ ദസറ റാലി നടന്ന് വരുന്ന സെൻട്രൽ മുംബൈയിലെ ശിവാജി പാർക്കിൽ 43 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗമാണ് താക്കറെ നടത്തിയത്. അതേസമയം ബാന്ദ്ര കുർള കോംപ്ലക്സിൽ ഒന്നര മണിക്കൂർ ഷിൻഡെയും ജനങ്ങളെ അഭിസംബോധന ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.