'ഇന്ത്യയിൽ നമസ്തേ ട്രംപ്, യു.എസിൽ ബൈ-ബൈ'; ട്രംപ് തോറ്റതുപോലെ ബിഹാറിൽ ബി.ജെ.പി പരാജയപ്പെടുമെന്ന് ശിവസേന
text_fieldsമുംബൈ: യു.എസ് തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പരാജയപ്പെട്ടതുപോലെ ബിഹാറിൽ എൻ.ഡി.എ പരാജയം ഏറ്റവാങ്ങുമെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാമ്നയിലാണ് പരാമർശം.
ചൊവ്വാഴ്ച ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഫലത്തിൽ ട്രംപിന് സംഭവിച്ചത് ബി.െജ.പിയിൽ ആവർത്തിക്കും. കോവിഡ് 19 മഹാമാരിയുടെ തുടക്കത്തിൽ നമസ്തേ ട്രംപ് പരിപാടി നടത്തിയ കേന്ദ്രസർക്കാറിനെയും ശിവസേന വിമർശിച്ചു. 'രാജ്യത്ത് തങ്ങളല്ലാതെ മറ്റൊരു ബദൽ ഇെല്ലന്ന മിഥ്യാധാരണ ജനങ്ങൾക്ക് മാറ്റേണ്ടിവരും' എന്നും ശിവസേന പറയുന്നു.
അമേരിക്കയിൽ അധികാരം മാറിക്കഴിഞ്ഞു. യു.എസിൽ ട്രംപ് എത്രത്തോളം ചെയ്തുവെന്ന് പറഞ്ഞാലും ബൈഡൻ തെരഞ്ഞെടുപ്പിൽ ജയിച്ചുകഴിഞ്ഞു. അതേസമയം, നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം ബിഹാറിൽ പരാജയപ്പെടുകയും ചെയ്യും -ശിവസേന പറയുന്നു.
ഇന്ത്യയിൽ നമ്മൾ 'നമസ്തേ ട്രംപ്' എന്നുപറഞ്ഞുകൊണ്ടിരുന്നു. അതേസമയം അമേരിക്കയിലെ ജനങ്ങൾ അദ്ദേഹത്തോട് ബൈ ബൈ പറഞ്ഞുവെന്നും ശിവസേന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിതീഷ് കുമാറിനും യുവനേതാവ് തേജസ്വി യാദവിെൻറ മുമ്പിൽ നിൽക്കാൻ കഴിയില്ലെന്നും ശിവസേന ബി.ജെ.പിയെ കടന്നാക്രമിച്ചു. ജനങ്ങൾ ബിഹാർ തെരഞ്ഞെടുപ്പ് അവരുടെ കൈകളിൽ ഏൽപ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെയും നിതീഷ്കുമാറിെൻറയും മുമ്പാകെ അവർ മുട്ടുകുത്തില്ലെന്നും ശിവസേന കൂട്ടിച്ചേർത്തു.
ബിഹാറിൽ കാട്ടുഭരണമാണ് നടക്കുന്നതെന്ന് വിമർശിച്ച ശിവസേന കാട്ടുഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ ആദ്യം അധികാരികേളാട് പുറത്തുപോകാൻ നിർദേശിക്കുകയാണെന്ന് പറഞ്ഞു. യു.എസിലും അതുതന്നെയായിരുന്നു നടന്നത്. കോവിഡ് മഹാമാരി സമയത്ത് കോടികൾ ചെലവാക്കി നമസ്തേ ട്രംപ് പരിപാടി സംഘടിപ്പിച്ചതിനെയും ശിവസേന കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.