കർഷകർ മർദിക്കപ്പെട്ടു, മാധ്യമപ്രവർത്തകരെ ജയിലിലടച്ചു; ഇത് 'ബി.ജെ.പിയുടെ ഡെമോക്രെയ്സി' -വിമർശനവുമായി ശിവസേന എം.പി
text_fieldsന്യൂഡൽഹി: കർഷക പ്രക്ഷോഭത്തോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിൽ രൂക്ഷ വിമർശനവുമായി ശിവസേനയുടെ രാജ്യസഭ എം.പി പ്രിയങ്ക ചതുർവേദി. കർഷകർ മർദിക്കപ്പെടുകയും മാധ്യമപ്രവർത്തകർ ജയിലിലടക്കപ്പെടുകയുമാണെന്ന് അവർ ആരോപിച്ചു.
''കർഷകർ മർദിക്കപ്പെട്ടു, സത്യസന്ധരായ മാധ്യമപ്രവർത്തകർ ജയിലിലടക്കപ്പെട്ടു, യഥാർഥ പ്രതിഷേധങ്ങൾ അപമാനിക്കപ്പെട്ടു, അധികാര പദവിയിലിരിക്കുന്നവരുടെ ധാർഷ്ട്യം മൂർധന്യാവസ്ഥയിലും. ഇത് ഡെമോക്രസിയല്ല(ജനാധിപത്യം), 'ബി.ജെ.പിയുടെ ഡെമോക്രെയ്സി'യാണ്. '' -പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.
നേരത്തേ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാറിനെതിരെ പ്രിയങ്ക ചതുർവേദി വിമർശനമുന്നയിച്ചിരുന്നു. ജനീവരി 26ന് നടന്ന കിസാൻ ട്രാക്ടർ റാലിയിലെ അക്രമ സംഭവങ്ങൾ തടയുന്നതിനായി സർക്കാർ ആവശ്യമായ മുൻകരുതലുകൾ കൈക്കൊണ്ടില്ലെന്നും അവർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.