Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ ശിവസേനയും...

ബംഗാളിൽ ശിവസേനയും മത്സരിക്കും

text_fields
bookmark_border
ബംഗാളിൽ ശിവസേനയും മത്സരിക്കും
cancel

മുംബൈ: പശ്​ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുമെന്ന്​ പാർട്ടി നേതാവ്​ സഞ്​ജജയ്​ റാവുത്ത്​. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തിയ ശേഷമാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന്​ അദ്ദേഹം പറഞ്ഞു.

"ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവരം ഇതാ... പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി മേധാവി ഉദ്ധവ് താക്കറെയുമായുള്ള ചർച്ചയ്ക്ക് ശേഷം ശിവസേന തീരുമാനിച്ചു. ഞങ്ങൾ ഉടൻ കൊൽക്കത്തയിലെത്തും ...!! ജയ് ഹിന്ദ്, ജയ് ബാൻല!" റാവുത്ത്​ ട്വീറ്റിൽ പറഞ്ഞു.

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (ടി.എം.സി) സർക്കാരിന്‍റെ കാലാവധി വരുന്ന മേയ് 30ന് അവസാനിക്കും. 294 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനെ ഇടതു പാർട്ടികളുമായി സഹകരിച്ചാണ്​ കോൺഗ്രസ് നേരിടുന്നത്​. ഇരു പാർട്ടികളിലേയും മുതിർന്ന നേതാക്കൾ ​ഇതുസംബന്ധിച്ച്​ ചർച്ച തുടങ്ങി. 2016ലെ തെരഞ്ഞെടുപ്പിൽ 76 സീറ്റാണ്​ സഖ്യം നേടിയത്​. ഈ മാസം അവസാനത്തോടെ മാത്രമേ മത്സരിക്കുന്ന സീറ്റുകളിൽ ധാരണയിലെത്തൂവെന്ന്​ കോൺഗ്രസ്​ സംസ്​ഥാന അധ്യക്ഷൻ അധീർ രഞ്​ജൻ ചൗധരി ചർച്ചക്കുശേഷം പറഞ്ഞു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. ഇരു പാർട്ടികളും ചേർന്ന്​ കൊൽക്കത്തയിൽ​ വൻ റാലി സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്​. ഭരണം പിടിക്കാൻ സകല അടവും പയറ്റി ബി.​െജ.പിയും രംഗത്തുണ്ട്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalTrinamool CongressTMCShiv SenaUddav Thackery
News Summary - Shiv Sena to contest West Bengal Assembly polls
Next Story