മഹാരാഷ്ട്രയിൽ ശിവസേന ഒറ്റക്ക് മൽസരിക്കും
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി ശിവേസന മഹാരാഷ്ട്രയിൽ ഒ റ്റക്ക് മൽസരിക്കുമെന്ന് സൂചന. മഹാരാഷ്ട്രയിൽ ഒറ്റക്ക് മൽസരത്തിന് തയാറാകാൻ ബി.ജെ.പി പ്രവർത്തകരോട് ദേശീയ അധ്യക്ഷൻ അമിത് ഷാ ആഹ്വാനം നൽകിയെന്നാണ് വാർത്തകൾ. ന്യൂസ് 18ാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
രാമക്ഷേത്ര വിഷയത്തിലുൾപ്പെട ബി.ജെ.പിക്കെതിരെ കടുത്ത വിമർശനമാണ് ശിവസേന ഉയർത്തുന്നത്. റഫാലിലും ബി.ജെ.പിയെ വിമർശിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. അതേസമയം, കോൺഗ്രസ്-എൻ.സി.പി സഖ്യം പൂർണ്ണ ആത്മവിശ്വാസത്തിലാണ്. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത്പവാർ പ്രതികരിച്ചു.
2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേന സഖ്യം 41 സീറ്റുകളിലാണ് മഹാരാഷ്ട്രയിൽ വിജയിച്ചത്. 48.4 ശതമാനമാണ് സഖ്യത്തിെൻറ വോട്ട് വിഹിതം. എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന് ആറ് സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. 34.4 ശതമാനം വോട്ടുകളും സഖ്യം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.