നവരാത്രിയോടനുബന്ധിച്ച് ഗുരുഗ്രാമിൽ 500 മാംസക്കടകൾ ശിവസേന അടപ്പിച്ചു
text_fieldsഗുരുഗ്രാം: നവരാത്രിയോടനുബന്ധിച്ച് ഗുരുഗ്രാമിെല ജേക്കബ്പുരയിലെ മാംസക്കടകൾ ശിവസേന അടപ്പിച്ചു. നവരാത്രിയോടനുബന്ധിച്ച് മാംസക്കടകൾ ഒമ്പതു ദിവസവും അടച്ചിടണെമന്ന് ആവശ്യപ്പെട്ടാണ് ശിവസേന പ്രവർത്തകർ കടകൾ അടപ്പിച്ചത്. ജേക്കബ്പുര എന്ന ചെറിയ ഇടവഴിയിലെ ഇരുഭാഗത്തും ചിക്കൻ, മാംസക്കടകളാണ്. എല്ലാ കടകളുെടയും ഷട്ടറുകൾ അടപ്പിച്ചു. 500കടകൾ അടപ്പിച്ചതായി ശിവസേനക്കാർ അവകാശപ്പെട്ടു.
ശിവസേന ജില്ലാ സെക്രട്ടറി റോഹ്താസ് യാദവിെൻറ പേരിൽ മാർച്ച് 28ന് നൽകിയ നോട്ടീസിൽ നവരാത്രി ദിനങ്ങളിൽ എല്ലാ ഇറച്ചിക്കടക്കാരും കടകൾ അടച്ചിടണമെന്നും ഒരു െചാവ്വാഴ്ചയും കടകൾ തുറക്കരുതെന്നും ആവശ്യെപ്പട്ടിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കിൽ പൊലീസ് അന്വേഷണമുണ്ടാകുമെന്നും സാമൂഹിക സംഘടനകളുടെ അന്വേഷണവും നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
എന്നാൽ ഇത്തരമൊരു നോട്ടീസിനെ കുറിച്ച് തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെ കടകൾ അടപ്പിക്കുന്നുവെന്ന പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുെമന്നും െപാലീസ് അറിയിച്ചു. പൊലീസിെൻറ അറിവില്ലാതെയാണ് നോട്ടീസ് പ്രചരിപ്പിക്കുന്നത്. അവ തങ്ങൾ നീക്കം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധെപ്പട്ട് പാർട്ടി പ്രവർത്തകരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
എന്നാൽ, കടയടക്കൽ എല്ലാ വർഷവും ഉണ്ടാകുന്നതാണെന്ന് ഒരു കടയുടമ പർവേശ് കുമാർ പറഞ്ഞു. കട നിൽക്കുന്ന പ്രദേശത്ത് ഒരു ക്ഷേത്രമുണ്ട്. അതിനാൽ ഒമ്പതു ദിവസവും സ്വന്തം ഇഷ്ടപ്രകാരം തന്നെ എല്ലാവരും കടയടച്ചിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നൽ കടയടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ പാർട്ടി പ്രവർത്തകർ പ്രദേശത്ത് തമ്പടിക്കുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.
ജേക്കബ്പുരയിൽ നിന്ന് 500 മീറ്റർ അകലെയുള്ള മുസ്ലിംകളുെട കടകളും സേന അടപ്പിച്ചിട്ടുണ്ട്. ഹിന്ദു ഉടമകളുടെ കടകൾ എല്ലാ വർഷവും അടക്കാറുെണ്ടങ്കിലും ചില മുസ്ലിംകൾ തുറന്നു പ്രവർത്തിക്കാറുണ്ടായിരുന്നു. സേനയുെട നിർബന്ധം മൂലം അത് അടച്ചിടേണ്ടി വന്നിരിക്കുകയാണെന്ന് കടയുടമകൾ പറഞ്ഞു.
എന്നാൽ ഹിന്ദു സഹോരർക്ക് പിന്തുണ പ്രഖ്യാപിച്ചുെകാണ്ടാണ് കടയടച്ചെതന്ന് സർദാർ ബസാറിെല മുസ്ലിം കടയുടമകൾ അറിയിച്ചു. ശിവ സേനക്കാർ വന്നിരുന്നു. തങ്ങൾ അവരുമായി സഹകരിക്കുെമന്നും കടയുടമകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.