Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി കംസൻ;...

മോദി കംസൻ; തെരഞ്ഞെടുപ്പ് നേരിടാനുള്ള ഭയമാണ് പ്രതിപക്ഷ നേതാക്കളെ ജയിലിലേക്കയക്കുന്നതിന് പിന്നിലെന്ന് സാമ്ന

text_fields
bookmark_border
modi
cancel

മുംബൈ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള ഭയം കൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലിലേക്ക് അയക്കുന്നതെന്ന് ശിവസേന (യു.ബി.ടി). ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ശിവസേന മുഖപത്രമായ സാമ്നയിലൂടെയായിരുന്നു പാർട്ടിയുടെ പരാമർശം.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ മു​ഗൾ ചക്രവർത്തി ഔറം​ഗസേബിനോട് ഉപമിച്ച് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് രം​ഗത്തെത്തിയിരുന്നു. ഒരു ഏകാധിപതി ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും സാമ്നയിൽ പറയുന്നു. മഹാഭാരതത്തിലെ കഥാപാത്രമായ കംസനോടും മോദിയെ സാമ്ന മുഖപത്രം ഉപമിക്കുന്നുണ്ട്.

താൻ ഭയപ്പെട്ടവരെയെല്ലാം കംസൻ ജയിലിലടച്ചു. എന്നാൽ അവന്റെ വിധിയെഴുതാൻ കൃഷ്ണൻ ജനിച്ചു എന്നാണ് മുഖപത്രത്തിലെ പരാമർശം. ഔറം​ഗസേബ് തന്റെ എതിരാളികളെ സമാന്തരരാക്കുകയോ അവരെ ഉന്മൂലനം ചെയ്യുകയോ ചെയ്തു. രാജ്യത്ത് കേന്ദ്ര സർക്കാരിലും ഇതേ പ്രവണതയാണ് കാണാൻ സാധിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശബ്ദം ഉയർന്ന് കേൾക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ദോഷമാണെന്നും പാർട്ടി പറഞ്ഞു.

ചൈനയിലും റഷ്യയിലും പ്രതിപക്ഷ നേതാക്കൾ ഒന്നുകിൽ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്യുന്നു, എന്നാൽ ഇന്ത്യയിൽ അവരെ കള്ളക്കേസുകളിൽ കുടുക്കുകയും മാസങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്യുന്നു. 2014 മുതൽ കേന്ദ്ര ഏജൻസികളുടെ 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. ബി.ജെ.പി തങ്ങൾക്കെതിരായ എതിർശബ്ദങ്ങളെ അവസാനിപ്പിച്ച് ഖജവാന് നിറക്കാനുള്ള ശ്രമത്തിലാണെന്നും അതിനായി അന്വേഷണ ഏജൻസികളെ ദുരുപയോ​ഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെടുന്നത്. എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്ച രാത്രിയാണ് ഇ.ജി അറവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. അ​​റ​​സ്റ്റ്​ അ​​ട​​ക്കം അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യു​​ടെ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ളി​​ൽ​നി​​ന്ന്​ കെ​​ജ്​​​രി​​വാ​​ളി​​ന്​ സം​​ര​​ക്ഷ​​ണം ന​​ൽ​​കാ​​ൻ ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി വി​​സ​​മ്മ​​തി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​റ​​സ്റ്റ്. ഇന്നലെ കെജ്രിവാളിൻറെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യു കോടതി തള്ളിയിരുന്നു. മാർച്ച് 28 വരെ അദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiShivasena UBTAravind Kejriwal
News Summary - Shivasena paper Samna refers modi as Kamsa
Next Story