ഫിറോസാബാദിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും - ശിവ്പാൽ യാദവ്
text_fieldsലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വിമത സമാജ്വാദി പാർട്ടി നേതാവും പ്രഗത ിശീൽ സമാജ്വാദി പാർട്ടി (ലോഹിയ) മേധാവിയുമായ ശിവ്പാൽ യാദവ്. ഫിറോസാബാദ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുകയെ ന്ന് ശിവ്പാൽ യാദവ് അറിയിച്ചു.
ശിവ്പാൽ യാദവുമായി അകന്നു കഴിയുന്ന സഹോദരൻ രാംഗോപാൽ യാദവിെൻറ മകനും എസ്.പി നേതാവുമായ അക്ഷയ് യാദവാണ് നിലവിൽ ഫിറോസാബാദ് എം.പി. 2016ലാണ് യാദവ കുടുംബം തെറ്റിപ്പിരിഞ്ഞത്. രാംഗോപാൽ യാദവ് അഖിലേഷിനൊപ്പം നിന്നപ്പോൾ ശിവ്പാൽ എതിർ ചേരിയെ നയിച്ചു.
ബി.എസ്.പി നേതാവ് മായാവതിയുമായുള്ള എസ്.പിയുടെ ബന്ധത്തെയും ശിവ്പാൽ വിമർശിച്ചു. താനോ മുലോയം സിങ് യാദവോ ഒരിക്കലും മായാവതിയെ സഹോദരിയായി കണക്കാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് അഖിലേഷ് അവരെ ആൻറി എന്ന് വിളിക്കുന്നത്? എസ്.പിയുടെത് ആൾക്കൂട്ട സർക്കാർ എന്നാണ് മായാവതി നിരന്തരം വിമശിച്ചിരുന്നത്. അവരെ വിശ്വസിക്കരുതെന്നും ശിവ്പാൽ പറഞ്ഞു. പിതാവിെനയും അമ്മാവനെയും ചതിച്ചവനാണ് അഖിലേഷെന്നും ശിവ്പാൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.