മധ്യപ്രദേശിൽ പശുമന്ത്രാലയം പ്രഖ്യാപിച്ചു
text_fieldsഭോപാൽ: മധ്യപ്രദേശിൽ പശുക്കളുടെ ക്ഷേമം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രത്യേക പശുമന്ത്രാലയം പ്രഖ്യാപിച്ചു. നിലവിലെ പശുസംരക്ഷണ ബോർഡ് ഇതോടെ ഇല്ലാതാകുമെന്ന് ഖജുരാഹോയിൽ മികച്ച പശുപരിപാലന കേന്ദ്രങ്ങൾക്കുള്ള പുരസ്കാര വിതരണച്ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടൻ പ്രാബല്യത്തിലാകാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സുസ്നേറിൽ രാജ്യത്തെ ആദ്യ പശുസംരക്ഷണ കേന്ദ്രമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ് എന്നും പശുക്കളുടെ എണ്ണം കൂടുതലുള്ളതിനാൽ ഇത്തരം കേന്ദ്രങ്ങൾ കൂടുതലായി ആവശ്യമാണെന്നും ചൗഹാൻ പറഞ്ഞു. പശുസംരക്ഷണ ബോർഡിെൻറ ചെയർമാനും കാബിനറ്റ് പദവിയുമുള്ള സ്വാമി അഖിലേശ്വരാനന്ദിെൻറ ശിപാർശ പ്രകാരമാണ് പ്രത്യേക പശുമന്ത്രാലയം രൂപവത്കരിച്ചിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.