Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിനെ മദ്യ...

മധ്യപ്രദേശിനെ മദ്യ വിമുക്തമാക്കാനൊരുങ്ങി ശിവരാജ്​ സിങ്​ ചൗഹാൻ

text_fields
bookmark_border
Shivraj-Singh-Chouhan
cancel

കട്​നി: മധ്യപ്രദേശിനെ മദ്യനിരോധനത്തിലേക്കെത്തിക്കുന്നതിനുളള പരിശ്രമമാണ്​ സർക്കാർ നടത്തുനനതെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ. മധ്യപ്ര​ദേശിനെ മികച്ച സംസ്ഥാനമാക്കുന്നതിനായി ജനങ്ങ​ളോട്​ മദ്യം കഴിക്കരുതെന്ന്​ ആവശ്യപ്പെടുന്ന പ്രചരണപരിപാടിക്ക്​ ഉടൻ തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

നമുക്ക്​ മധ്യപ്രദേശിനെ മദ്യ വിമുക്ത സംസ്ഥാനമാക്കി മാറ്റണം. അത്​ മദ്യ നിരോധനം കൊണ്ടുമാത്രം നടപ്പാവില്ല. ജനങ്ങൾ വാങ്ങാനുണ്ടെങ്കിൽ മദ്യ വിതരണം നടക്കും. നമ്മൾ ഒരു മദ്യ വിമുക്ത പ്രചരണ പരിപാടി നടത്തും. അങ്ങനെ ജനങ്ങൾ മദ്യത്തി​െൻറ ഉപഭോഗം കുറക്കുകയും നമ്മൾ നല്ല സാംസ്ഥാനമായി മാറുകയും ചെയ്യും. നമ്മൾ ഇതിനൊരു പരിഹാരം കാണണം.'' -ചൗഹാൻ പറഞ്ഞു.

അടുത്ത മൂന്ന്​ വർഷത്തേക്ക്​ കാട്​നി ജില്ലയിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുകൾ സ്ഥാപിക്കുകയും അതിലൂടെ ശുദ്ധമായ കുടിവെള്ളം എത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വീടുകൾ നിർമിക്കാൻ പാവപ്പെട്ടവർക്ക്​ പണം നൽകുമെന്നും നിർധനരായ ആളുകൾക്ക്​ വേണ്ടി​ ​ അഞ്ച്​ ലക്ഷംരൂപ വരെ സൗജന്യ ചികിത്സ നൽകുന്ന 3,25,000 ആയുഷ്​മാൻ കാർഡുകൾ നിർമിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor banmadhya pradeshShivraj singh chauhan
News Summary - Shivraj Chouhan On "Liquor-Free" Madhya Pradesh
Next Story