ബാബരി കേസ് തള്ളിയാൽ കർസേവകർക്കുള്ള ആദരവാകുമെന്ന് ശിവസേന
text_fieldsമുംബൈ: രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതിനുമുമ്പേ ബാബരി മസ്ജിദ് കേസ് സുപ്രീംകോടതി തള്ളിയാൽ അത് രാമജന്മഭൂമിക്കു വേണ്ടി ജീവൻ നൽകിയവർക്കുള്ള യഥാർഥ ആദരവാകുമെന്ന് ശിവസേന മുഖപത്രം ‘സാമ്ന’.
ബാബർ അതിക്രമിച്ചുകയറിയ ആളാണെന്ന് അംഗീകരിച്ചതോടെ ബാബരി കേസിെൻറ പ്രസക്തി ഇല്ലാതായി. രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രീം കോടതി വിധിച്ചിട്ടും ബാബരി കേസ് സി.ബി.െഎ അവസാനിപ്പിച്ചില്ല. രാമക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ എൽ.കെ. അദ്വാനി ഇപ്പോഴും ബാബരി കേസിൽ പ്രതിയായി കോടതി കയറുന്നു.
ബാബരി മസ്ജിദ് തകർക്കുമ്പോൾ പല ‘പടയാളികളുടെ’യും മുഖം ഭയംമൂലം കറുക്കുകയായിരുന്നുവെന്നും ശിവസൈനികരാണ് സധൈര്യം കൃത്യം നിർവഹിച്ചെതന്നും ബി.ജെ.പി നേതാവ് സുന്ദർസിങ് ഭണ്ഡാരിയെ ഉദ്ധരിച്ച് ‘സാമ്ന’ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.