അകലത്തിലായിരുന്നില്ല ശിവേസനയും കോൺഗ്രസും
text_fieldsമുംബൈ: ആശയപരമായി രണ്ട് ധ്രുവത്തിലുള്ള ശിവസേനക്കും കോൺഗ്രസിനും പരസ്പരം സഹകര ിക്കാൻ കഴിയുമോ എന്ന ചോദ്യത്തിനുമുണ്ട് ഉത്തരം. അവർ മുമ്പ് സൗഹൃദത്തിലായിരുന്നു എ ന്ന് ചരിത്രം പറയുന്നു. കോൺഗ്രസുമായി മാത്രമല്ല, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗും ദലിത് പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യ (ആർ.എസ് ഗവായ്)യും പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുമൊക്കെയായി സേനക്ക് സഖ്യമുണ്ടായിരുന്നു.
1966ലെ സേനയുടെ ആദ്യ പൊതുയോഗത്തിലെ മുഖ്യാതിഥി കോൺഗ്രസ് നേതാവ് രാംറാവു ആദിക് ആയിരുന്നു. 75 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയെ സേന പിന്തുണച്ചു. പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ചു. 80ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ മുസ്ലിം മുഖ്യമന്ത്രിയായിരുന്ന എ.ആർ. ആന്തുലെയെ കൊങ്കണിലെ ശ്രീവർധൻ മണ്ഡലത്തിൽ ശിവസേന പിന്തുണച്ചു.
എൻ.ഡി.എയുടെ ഭാഗമായിരിക്കെ കോൺഗ്രസിെൻറ രാഷ്ട്രപതി സ്ഥാനാർഥികളായ പ്രതിഭ പാട്ടീലിനെയും പ്രണബ് മുഖർജിയെയും പിന്തുണച്ചു. 68ലാണ് പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുമായി മുംബൈ നഗരസഭയിൽ സഖ്യമായത്. 72ലും 78ലും മുസ്ലിം ലീഗ് കോർപറേറ്റർമാരുടെ സഹായത്തോടെയാണ് ശിവസേനയുടെ സുധിർ ജോഷിയും മനോഹർ ജോഷിയും നഗരസഭ മേയർമാരായത്. 78ൽ ലീഗ് നേതാവ് ബനാത്ത്വാലയും ബാൽതാക്കറെയും ഒന്നിച്ച് വേദി പങ്കിട്ടത് വലിയ വാർത്തയായിരുന്നു. 80 കളിലാണ് ശിവസേന മണ്ണിെൻറ മക്കൾ വാദത്തിനൊപ്പം കടുത്ത ഹിന്ദുത്വവാദവും സ്വീകരിക്കുന്നത്. 84 ലാണ് ബി.ജെ.പി ബന്ധം തുടങ്ങിയതെങ്കിലും ശക്തമായ സഖ്യമായി മാറിയത് 85ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.