ഡൽഹി കലാപം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന
text_fieldsന്യൂഡൽഹി: ഡൽഹിയിൽ മൂന്ന് ദിവസമായി തുടരുന്ന അക്രമത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനും കേന്ദ്ര ആഭ്യ ന്തര മന്ത്രാലയത്തിനുമെതിരെ ആഞ്ഞടിച്ച് ശിവസേന. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തലസ്ഥാനം സന്ദർശിക്കുന്നതിനി ടെ ഡൽഹിയിൽ കലാപം തുടരുകയാണെന്ന് ശിവസേന മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിൽ പറഞ്ഞു.
ഡൽഹിയിലുണ്ടായ സംഘർഷത ്തിൽ ഇതുവരെ 20 പേർക്ക് ജീവൻ നഷ്ടമായി. കടകൾക്കും വീടുകൾക്കും പ്രദേശവാസികളുടെ സ്വത്തുക്കൾക്കും വൻ നാശനഷ്ടമാണുണ്ടായത്. ‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ചർച്ച നടത്തുമ്പോൾ ഡൽഹി കത്തിക്കൊണ്ടിരിക്കുകയാണ്. കാരണം എന്തുതന്നെയായാലും തലസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു.” -ശിവസേന കുറ്റപ്പെടുത്തി.
1984ലെ സിഖ് വിരുദ്ധ കലാപത്തിൽ ബി.ജെ.പി ഇപ്പോഴും കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് ഡൽഹിയിൽ നൂറുകണക്കിന് സിഖ് സഹോദരന്മാർ കൊല്ലപ്പെട്ടു. സമാനമായ അക്രമങ്ങളാണ് ഡൽഹിയിൽ ഇപ്പോൾ നടക്കുന്നത്. ആളുകൾ വാളുകളും റിവോൾവറുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഡൽഹിയിലെ രംഗങ്ങൾ ഭയപ്പെടുത്തുന്നതാണ്. ആരാണ് ഇതിന് ഉത്തരവാദികൾ? ട്രംപ് തലസ്ഥാനത്ത് ആയിരുന്നപ്പോൾ ഡൽഹിയിലെ സ്ഥിതി ഇതായിരുന്നു, അത് നമുക്ക് നല്ലതല്ല, ”സാമ്ന മുഖപ്രസംഗത്തിൽ പറഞ്ഞു.
25 ആലിംഗനങ്ങൾക്ക് 22000 കോടി രൂപ ചെലവ്
യു.എസിൽ നിന്ന് 22,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്ന ഇന്തോ-യു.എസ് പ്രതിരോധ കരാറിനേയും ശിവസേന മുഖപ്രസംഗത്തിൽ വിമർശിച്ചു.
‘‘ട്രംപ് തെൻറ പ്രസംഗത്തിൽ പാകിസ്താനോട് ഭീകരവാദം അവസാനിപ്പിക്കാൻ മുന്നറിയിപ്പ് നൽകി. പാകിസ്താനോട് ഏറ്റുമുട്ടാൻ ട്രംപ് നശീകരണ മിസൈൽ ഇന്ത്യക്ക് നൽകി. ആത്യന്തികമായി ഇത് ഒരു കച്ചവടമാണ്. അതിന് നമ്മൾ ശതകോടിക്കണക്കിന് ഡോളറുകൾ നൽകേണ്ടതുണ്ട്. ട്രംപ് മോദിയെ 25 തവണയെങ്കിലും പുകഴ്ത്തുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 25 ആലിംഗനങ്ങൾക്ക് 22,000 കോടി രൂപയാണ് ചെലവ്.’’ ശിവസേന പരിഹസിച്ചു.
എല്ലാ ഉപകരണങ്ങളും അധികാരവും ഉണ്ടായിട്ടും എന്തുകൊണ്ട് ഡൽഹിയിലെ കലാപം നിർത്തലാക്കാൻ സാധിക്കുന്നില്ലെന്നതാണ് വലിയ ചോദ്യം. ആർട്ടിക്കിൾ 370ഉം 35എ യും റദ്ദാക്കാൻ കാണിച്ച ധൈര്യം ഡൽഹി കലാപം നിർത്താനും കാണിക്കേണ്ടതുണ്ടെന്നും ശിവസേന മുഖപ്രസംഗത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.