മഹാരാഷ്ട്ര: ശിവസേനയുടെ പിന്തുണ സ്വീകരിക്കുന്നത് വിനാശകരമെന്ന് സഞ്ജയ് നിരുപം
text_fieldsമുംബൈ: ശിവസേനയുടെ പിന്തുണ സ്വീകരിക്കുന്നത് പാർട്ടിക്ക് വിനാശകരമാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് ന ിരുപം. ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപവത്കരണത്തിനില്ലെന്ന് ബി.ജെ.പി ഗവർണറെ അറിയിച്ചിരുന്നു. കോൺഗ്രസിന്‍ റെയും ശിവസേനയുടെയും തീരുമാനമാണ് ഇനി നിർണായകം. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവ് ശിവസേന ബന്ധത്തെ വിമർശിച്ച് രംഗത്തെത്തിയത്.
കോൺഗ്രസ്-എൻ.സി.പി സർക്കാർ രൂപവത്കരണം സങ്കൽപം മാത്രമാണ്. അത് യാഥാർഥ്യമാകണമെങ്കിൽ ശിവസേനയുടെ പിന്തുണ വേണം. എന്നാൽ, ശിവസേനയുടെ പിന്തുണ സ്വീകരിക്കുന്നത് കോൺഗ്രസിന് വിനാശകരമാണ് -സഞ്ജയ് നിരുപം പറഞ്ഞു.
ശിവസേന സഖ്യം കോൺഗ്രസിന് അപകടകരമാണെന്ന് സഞ്ജയ് നിരുപം നേരത്തെയും പ്രഖ്യാപിച്ചിരുന്നു. ഒരു രാഷ്ട്രീയ സാഹചര്യത്തിലും ശിവസേനയെ സഖ്യകക്ഷിയാക്കുന്നത് ചിന്തിക്കരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ബി.ജെ.പി-ശിവസേന തെരഞ്ഞെടുപ്പ് സഖ്യത്തിന് സർക്കാർ രൂപവത്കരണത്തിൽ ഒത്തുതീർപ്പിലെത്താൻ സാധിക്കാതെ വന്നതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടത്. കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന് സർക്കാർ രൂപവത്കരിക്കണമെങ്കിൽ ശിവസേനയുടെ പിന്തുണ കൂടിയേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.