Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഴിയോര പച്ചക്കറി...

വഴിയോര പച്ചക്കറി കച്ചവടക്കാരന്‍റെ കൂട ചവിട്ടിത്തെറിപ്പിച്ച പൊലീസുകാരന് സസ്‌പെന്‍ഷൻ

text_fields
bookmark_border
വഴിയോര പച്ചക്കറി കച്ചവടക്കാരന്‍റെ കൂട ചവിട്ടിത്തെറിപ്പിച്ച പൊലീസുകാരന് സസ്‌പെന്‍ഷൻ
cancel

ചണ്ഡിഗഡ്: പഞ്ചാബിൽ വഴിയോര പച്ചക്കറി കച്ചവടക്കാരന്‍റെ കൂട ചവിട്ടിത്തെറിപ്പിച്ച പൊലീസുദ്യോഗസ്​ഥനെ​ സസ്‌പെന്‍ഡ്​ ചെയ്​തു. പഗ്‌വാര സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ നവ്‌ദീപ് സിങ്ങിനാണ് സസ്‌പെന്‍ഷൻ. കോവിഡ്​ വ്യാപനത്തിന്‍റെ പശ്​ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലവിലുള്ള പഞ്ചാബിൽ അവശ്യവസ്​തുക്കളുടെ വിൽപനക്ക്​ നിരോധനമില്ലെങ്കിലും പരിശോധനക്കിടെ വഴിയോര പച്ചക്കറി വിൽപനക്കാരന്‍റെ കൂട നവ്‌ദീപ് ചവിട്ടിത്തെറിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ്​ ഇയാളെ സസ്പൻഡ് ചെയ്തെന്ന് ഡി.ജി.പി ദിൻകർ ഗുപ്ത ട്വിറ്ററിലൂടെ അറിയിച്ചത്​.

തികച്ചും ലജ്ജാകരവും അംഗീകരിക്കാനാവാത്തതുമാണ് നവ്‌ദീപിന്‍റെ നടപടിയെന്ന് ഡി.ജി.പി ട്വിറ്ററിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി. 'പഗ്‌വാര എസ്.എച്ച്.ഒയെ സസ്പൻഡ് ചെയ്തു. ഇത്തരം പെരുമാറ്റം ഒരു കാരണവശാലും അനുവദിക്കാനാവില്ല. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ ശക്തമായ അനന്തരഫലം നേരിടേണ്ടി വരും' – അദ്ദേഹം വ്യക്​തമാക്കി.

നവ്​ദീപിന്‍റെ പ്രവൃത്തി സേനക്കാകെ നാണക്കേടുണ്ടാക്കിയെന്നും സേനാ വിഭാഗത്തിലെ അംഗമെന്ന നിലയിൽ ഇത്തരം പെരുമാറ്റം സർവിസ് ചട്ടങ്ങൾക്കെതിരാണെന്നും കപൂർത്തല സീനിയർ എസ്​.പി കൻവർദീപ് കൗർ പറഞ്ഞു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കൻവർദീപ് കൗർ പറഞ്ഞു. നഷ്​ടപരിഹാരമെന്ന നിലയിൽ കപൂർത്തല സ്​റ്റേഷനിലെ പൊലീസുകാർ വഴിയോര കച്ചവടക്കാരന് ഒരു തുക പിരിച്ചു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panjab Police
News Summary - SHO in Punjab Phagwara station suspended for kicking street vendor's vegetable basket
Next Story