ബി.ജെ.പിയെ സഹായിക്കുന്നു; റാവത്തിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി അമരീന്ദർ
text_fieldsന്യൂഡൽഹി: പഞ്ചാബിന്‍റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. ബി.ജെ.പി സഹായിക്കുകയാണ് അമരീന്ദർ ചെയ്യുന്നതെന്ന വിമർശനങ്ങളോട് അദ്ദേത്തിന്‍റെ രൂക്ഷ പ്രതികരണം. നാലര വർഷം പഞ്ചാബിൽ അധികാരത്തിലിരുന്ന ഒരു പാർട്ടിയുടെ ദയനീയത വെളിവാക്കുന്നതാണ് ഹരീഷ് റാവത്തിന്‍റെ പ്രസ്താവനയെന്ന് അമരീന്ദർ പറഞ്ഞു.
കോൺഗ്രസ് നിയമസഭാ യോഗത്തിന് മുമ്പ് റാവത്തുമായി സംസാരിച്ചിരുന്നു. തനിക്കെതിരായി 43 എം.എൽ.എമാർ നൽകിയ കത്ത് കണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ഇപ്പോൾ അദ്ദേഹം നുണ പറയുന്നത് തന്നെ അദ്ഭുതപ്പെടുത്തുകയാണെന്ന് അമരീന്ദർ പറഞ്ഞു.
സോണിയ ഗാന്ധിക്ക് താൻ രാജിക്കത്ത് നൽകിയപ്പോൾ അവർ തുടരാൻ ആവശ്യപ്പെട്ടു. എന്നാൽ, അപമാനം സഹിച്ച് അധികാരത്തിൽ തുടരില്ലെന്നായിരുന്നു തന്‍റെ നിലപാട്. തനിക്കെതിരെയുണ്ടായത് അപമാനമാണെന്നും അമരീന്ദർ പറഞ്ഞു. അമരീന്ദർ സിങ്ങിന് എല്ലാകാലത്തും പാർട്ടി ബഹുമാനം നൽകിയിട്ടുണ്ടെന്നായിരുന്നു ഹരീഷ് റാവത്തിന്‍റെ പ്രസ്താവന. അദ്ദേഹത്തിന് പാർട്ടി എം.എൽ.എമാരിൽ നിന്നോ മന്ത്രിമാരിൽ നിന്നോയുള്ള ഉപദേശങ്ങൾ ആവശ്യമില്ലായിരുന്നു. ബി.ജെ.പിയെ സഹായിക്കുന്നതാണ് അമരീന്ദറിന്‍റെ നടപടികൾ എന്നുമുള്ള വിമർശനങ്ങവും റാവത്ത് ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.