ഈ ജില്ലയിലെ 38.2 ശതമാനം സ്ത്രീകളും മദ്യപാനികൾ; ഞെട്ടിക്കുന്ന കണക്ക് പുറത്ത്
text_fieldsമുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീ മദ്യപാനികൾ ഉള്ളത് മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലാണെന്ന് ദേശീയ കുടുംബാരോഗ്യ റിപ്പോർട്ട്. 38.2 ശതമാനം സ്ത്രീകൾ ഇവിടെ മദ്യത്തിന് അടിമകളാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയിലെ തന്നെ ഗഡ്ചിരോലി ജില്ലയാണ്. 34.7 ശതമാനം. മഹാരാഷ്ട്രയിലെ മദ്യപാനികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്ക്.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ മദ്യപാനം കൂടുതലാണ്. നിരോധനം ഏർപ്പെടുത്തിയിട്ടും മദ്യാസക്തി വർധിക്കുന്നതായും മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മദ്യപിക്കുന്നത് ധൂലെ, ഗഡ്ചിരോളി, നന്ദുർബാർ, പാൽഘർ എന്നീ ജില്ലകളിലാണെന്നും റിപ്പോർട്ട് പറയുന്നു. ഗഡ്ചിരോളി ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യപിക്കുന്ന പുരുഷന്മാരുള്ളത്. ഭണ്ഡാര, വാർധ, ഗോണ്ടിയ എന്നിവയാണ് തൊട്ടുപിന്നിൽ. സംസ്ഥാനത്ത് 16നും 35നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് കൂടുതൽ മദ്യപിക്കുന്നത്. ഗ്രാമീണരെ അപേക്ഷിച്ച് നഗരങ്ങളിലെ പെൺകുട്ടികൾ മദ്യത്തിന് അടിമകളാണെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, മഹാരാഷ്ട്രയിലുടനീളം സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തേണ്ട സമയമായെന്ന് സാമൂഹിക പ്രവർത്തക ഗീതാഞ്ജലി കോലി പറഞ്ഞു. മേഖലയിലെ മദ്യ ഉപഭോഗം നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ധൂലെ നിവാസികളുടെ ആരോഗ്യത്തെ സാരമായി ഇത് ബാധിക്കുമെന്നും അവർ പറഞ്ഞു. മദ്യാസക്തിയിൽ നിന്ന് മുക്തി നേടാനുള്ള നടപടികൾ ധൂലെ ജില്ലയിൽ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ സ്ഥിതി സങ്കീർണമാവുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.