90 ലക്ഷത്തിന് േപ്ലാട്ട് വാങ്ങി അയൽവീട്ടിലേക്ക് തുരങ്കം നിർമിച്ച് 'വൻ കവർച്ച'; മോഷണം പോയത് വെള്ളി ശേഖരം
text_fieldsജയ്പൂർ: രാജസ്ഥാൻ തലസ്ഥാന നഗരമായ ജയ്പൂരിൽ കവർച്ച. 90 ലക്ഷം വിലവരുന്ന േപ്ലാട്ട് വിലക്കുവാങ്ങി തൊട്ടടുത്തുള്ള ഡോക്ടറുടെ ബംഗ്ലാവിലേക്ക് ഇതിൽനിന്ന് തുരങ്കം നിർമിച്ചായിരുന്നു ആസൂത്രിത മോഷണം. പക്ഷേ, ഏറെ നാളെടുത്ത് നിർമിച്ച തുരങ്കം വഴി അകത്തുകടന്ന മോഷ്ടാക്കൾക്ക് ഡോക്ടറുടെ വീട്ടിൽനിന്ന് ലഭിച്ച മോഷണ വസ്തുവാണ് കൗതുകമായത്- ഒരു പെട്ടിയിൽ സൂക്ഷിച്ചുവെച്ച വെള്ളി ശേഖരം.
ജയ്പൂരിലെ വൈശാലിയിൽ തെൻറ വസതിയിൽ മോഷണം നടന്നതായി ഡോ. സുനിൽ സോണി ബുധനാഴ്ച പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറംലോകത്തെത്തുന്നത്. സമീപത്തെ േപ്ലാട്ടിൽനിന്ന് തെൻറ വീട്ടിെൻറ ബേസ്മെൻറിലേക്ക് തുരങ്കം തീർത്താണ് മോഷണമെന്നായിരുന്നു ഡോക്ടറുടെ പരാതി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്ത് മാസങ്ങൾക്ക് മുമ്പ് സംഘം 90 ലക്ഷം മുടക്കി സ്ഥലമെടുത്ത വിവരം പൊലീസ് കണ്ടെത്തിയത്. ഡോക്ടർ വെള്ളി ശേഖരത്തെ കുറിച്ച് അറിയാവുന്നവരാകാം പിന്നിലെന്നാണ് നിഗമനം. പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവർക്കായി വലവിരിച്ചതായി പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ താനെയിൽ സമാന സംഭവത്തിൽ തൊട്ടടുത്ത മുറി വാടകക്കെടുത്ത് തുരങ്കം നിർമിച്ച് ജുവലറി കവർന്നിരുന്നു. കഴിഞ്ഞ മാസമായിരുന്നു വൻ കവർച്ച. 28,000 രൂപക്കായിരുന്നു രണ്ടു മാസം മുമ്പ് മോഷ്ടാക്കൾ സമീപത്തെ മുറി വാടകക്കെടുത്തത്. രേഖകൾ നൽകാതെയായിരുന്നു വാടകക്കെടുക്കൽ. ജനുവരി 17ന് പുലർച്ചെ ജുവലറിയുടെ മുറി തുരന്ന് മുഴുവൻ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.