കൊൽക്കത്തയിൽ ബി.ജെ.പി റാലിക്കിടെ വിജയ് വർഗീയയുടെ നേർക്ക് ഷൂ എറിഞ്ഞു
text_fieldsകൊൽക്കത്ത: ബി.ജെ.പി റാലിക്കിടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയുടെ നേരെ ഷൂ എറിഞ്ഞു. കൊൽക്കത്തയിലെ വട്ഗഞ്ച് മേഖലയിൽ നടന്ന റോഡ് ഷോക്കിടെയാണ് ഷൂ ഏറ്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് മുകുൾ റോയ്, അർജുൻ സിങ് എം.പി എന്നിവരും വർഗീയക്കൊപ്പമുണ്ടായിരുന്നു.
റോഡ് ഷോ കടന്നുപോകുന്ന വഴിയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്‍റെ പരിപാടിയും നടക്കുന്നുണ്ടായിരുന്നു. ഇതിന്‍റെ വേദിക്കരികിൽ നിന്നാണ് ചെരിപ്പുകളും കല്ലും നേതാക്കൾക്ക് നേരെ എറിഞ്ഞത്. വൻതോതിൽ പൊലീസ് സ്ഥലത്തുണ്ടായതിനാൽ സംഘർഷം ഒഴിവായി. ഏതാനും വാഹനങ്ങളുടെ ചില്ല് തകരുകയും പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് തനിക്ക് നേരെ ഷൂ എറിഞ്ഞതെന്ന് കൈലാഷ് വിജയ് വർഗീയ പ്രതികരിച്ചു. ബി.ജെ.പി പ്രവർത്തകർ സംയമനം പാലിച്ചതുകൊണ്ടാണ് സംഘർഷം ഒഴിവായത്. അക്രമത്തെ ഞങ്ങൾ അക്രമം കൊണ്ട് നേരിടില്ല. ഇതിന് വോട്ടിലൂടെ മറുപടി പറയുമെന്നും വിജയ് വർഗീയ പറഞ്ഞു.
കഴിഞ്ഞയാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പശ്ചിമ ബംഗാളിൽ എത്തിയപ്പോൾ അകമ്പടി വാഹനത്തിന് നേരെ കല്ലേറുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.