സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
text_fieldsമുംബൈ: കോവിഡ് വാക്സിൻ നിർമാണം നടത്തുന്ന പൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്ന് അജിത് പവാർ വിശദീകരിച്ചു.
പൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചിരുന്നു. സ്ഥാപനത്തിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലാണ് സംഭവം. പൂണെയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചിരുന്നത്.
തീപിടിത്തം മൂലം ഏകദേശം 1000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തീപിടിത്തം കോവിഡ് വാക്സിൻ നിർമാണത്തെ ബാധിച്ചിട്ടില്ലെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.