ആപ് എം.എൽ.എക്ക് നേരെ െവടിവെപ്പ്; ഒരാൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ച രാ ത്രി ആപ് എം.എൽ.എ നരേഷ് യാദവിെൻറ വാഹനത്തിനു നേരെ വെടിവെക്കുകയും പാർട്ടി പ്രവർത്ത കൻ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തി ൽ രാഷ്ട്രീയമില്ലെന്നും കൊല്ലപ്പെട്ട അശോക് മന്നുമായുള്ള മുൻവൈരാഗ്യമാണ് വെടിവെപ്പിനു കാരണമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടു പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുന്നതിനിെട രാത്രി 11 ഓടെയാണ് നരേഷ് യാദവിെൻറ വാഹനത്തിനു നേരെ വെടിെവപ്പുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രവർത്തകന് വെടിെവപ്പിൽ സാരമായ പരിക്കേറ്റു. സ്ഥലത്ത് നിന്ന് ആറു വെടിയുണ്ടകള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവം നിര്‍ഭാഗ്യകരമാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് പ്രതികരിച്ചു.
പെട്ടെന്നാണ് വെടിവെപ്പുണ്ടായത്. ഡൽഹിയുടെ ക്രമസമാധാന നില ഏറ്റവും മോശം അവസ്ഥയിലാണുള്ളതെന്ന് ആപ് രാജ്യസഭ എം.പി സഞ്ജയ് സിങ് കുറ്റപ്പെടുത്തി. മെഹ്റോളി മണ്ഡലത്തിൽ മത്സരിച്ച നരേഷ് യാദവ് ബി.ജെ.പിയുടെ കുസും ഖത്രിയെ 18,161 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
Shots fired at AAP MLA@MLA_NareshYadav
— AAP (@AamAadmiParty) February 11, 2020
and the volunteers accompanying him while they were on way back from temple.
At least one volunteer has passed away due to bullet wounds. Another is injured.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.