ഇടക്കാല തെരഞ്ഞെടുപ്പുണ്ടായാൽ അതിശയിക്കേണ്ടെന്ന് ബി.ജെ.പി നേതാവ് കഡ്സെ
text_fieldsമുംബൈ: താമസിയാതെ ലോക്സഭ, നിയമസഭകളിലേക്ക് ഒരുമിച്ച് ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടായാൽ അതിശയിക്കേണ്ടതില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പിയിലെ തല മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഏക്നാഥ് കഡ്സെ. ഇടക്കാല തെരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങണമെന്ന് അണികളോട് അദ്ദേഹം ആഹ്വാനവും ചെയ്തു. ധൂലെ ജില്ലയിൽ പാർട്ടി യോഗത്തിലാണ് അദ്ദേഹം ഇടക്കാല തെരഞ്ഞെടുപ്പ് സാധ്യത സൂചിപ്പിച്ചത്.
മന്ത്രി പദത്തിൽ നിന്നും മുഖ്യധാരയിൽ നിന്നും തന്നെ അകറ്റി നിറുത്തിയ പാർട്ടി നേതൃത്വത്തിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനുമെതിരെയാണ് കഡ്സെയുടെ ഒളിയമ്പ്. ശ്രദ്ധേയമായ പദ്ധതികൾ കൊണ്ടുവന്നെങ്കിലും അവ ഫലപ്രദമായി നടപ്പാക്കുന്നതിലും ജനങ്ങളിലെത്തിക്കുന്നതിലും പരാജയമാണെന്നും അദ്ദേഹം തുറന്നടിച്ചു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന ആരോപണവും വ്യവസായ വകുപ്പിനു കീഴിലെ ഭൂമി ഭാര്യയുടെ മരുമകെൻറയും പേരിലാക്കിയതും വിവാദമായതോടെ മഹാരാഷ്ട്ര റവന്യൂ മന്ത്രി പദത്തിൽ നിന്ന് കഡ്സെ രാജിവെക്കുകയായിരുന്നു. അണികൾക്കിടയിൽ മുഖ്യമന്ത്രിയേക്കാൾ ശക്തനായ കഡ്സെയെ ഒതുക്കുകയായിരുന്നുവെന്നാണ് ആരോപിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.