അവധിക്കാലത്ത് ട്രെയിനുകൾ റദ്ദാക്കുന്ന നടപടി പുന:പരിശോധിക്കണമെന്ന് എ.എ. റഹീം എം.പി
text_fieldsന്യൂഡൽഹി: അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന െറയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിനോട് എ.എ. റഹീം എം.പി കത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ നിന്നും കേരളത്തിലേക്കും, കേരളത്തിൽ നിന്ന് തിരിച്ചുമുള്ള സ്പെഷ്യൽ ട്രെയ്നുകളടക്കം റെയിൽവേ റദ്ദാക്കി കൊണ്ടിരിക്കുകയാണ്.
ഏറ്റവും ഒടുവിലായി ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള സുവർണ ജയന്തി എക്സ്പ്രസ്( ട്രെയിൻ നമ്പർ 12644- 17/05/2024) റദ്ദാക്കിയിരിക്കുകയാണ്. അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കായി മാസങ്ങൾ മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത വിദ്യാർഥികളെയും കുടുംബങ്ങളെയും അവസാന നിമിഷം പ്രതിസന്ധിയിലാക്കുകയാണ് റെയിൽവെ.
റദ്ദാക്കിയ ട്രെയിനുകൾക്ക് പകരമായി ഉടൻ തന്നെ സജീകരണങ്ങൾ നടപ്പാക്കണം. ബുക്ക് ചെയ്ത എല്ലാവർക്കും യാത്ര ഉറപ്പാക്കണം. അവധിക്കാലത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നും, ട്രെയിൻ സർവീസുകൾ റദ്ദാക്കുന്ന നടപടികൾ പുനഃപരിശോധിക്കണമെന്നും എ.എ. റഹീം എം.പി കത്തിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.