'വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പുറത്താക്കിയില്ലെങ്കിൽ...'; ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ
text_fieldsമുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ജാഗ്രതയോടെ വോട്ട് ചെയ്യണമെന്നും ബി.ജെ.പിയെ അധികാരത്തിൽ നിന്നും തുടച്ചുനീക്കണമെന്നും ശുവസേന (യു.ബി.ടി) നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഇക്കുറി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ താഴെയിറക്കാനായില്ലെങ്കിൽ ഇനിയൊരിക്കലും അതിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ നടന്ന ഹിന്ദി ബാഷി കാര്യകർത സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിൽ ജനങ്ങൾ വിശ്വസിക്കരുത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അവർ ഇനിയും നിങ്ങളെ കബളിപ്പിക്കുന്നത് തുടരുക തന്നെചെയ്യും. അവർ തന്നെ സ്വയം കാലപങ്ങളും കലഹങ്ങളും സൃഷ്ടിക്കും. ഇനിയൊരു വട്ടം കൂടി ബി.ജെ.പിയെ അധികാരത്തിലെത്താൻ നമ്മൾ വഴിയൊരുക്കിയാൽ പിന്നീടത് ഒരിക്കലും തിരുത്താനായെന്ന് വരില്ലെന്നും ഉദ്ധവ് പറഞ്ഞു.
സ്വന്തമായി നിലനിൽപ്പില്ലാത്തതിനാലാണ് ബി.ജെ.പി മറ്റ് പാർട്ടികളെയും സർക്കാരുകളെയും ഭിന്നിപ്പിച്ച് അധികാരം പിടിച്ചെടുക്കുന്നത്. രാജ്യത്ത് ബി.ജെ.പി ഭരണത്തിന് കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ല. മണിപ്പൂരിൽ കലാപം നടക്കുമ്പോഴും അതിനെ കുറിച്ച് ശ്രദ്ധിക്കേണ്ടതില്ല എന്ന തരത്തിൽ ബി.ജെ.പി സ്വീകരിക്കുന്ന സമീപനം ശരിയായ ഹിന്ദുത്വന് എതിരാണ്.നാട്ടിലെ സ്ത്രീകളെല്ലാം അതിക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോൾ അവരെ ആരാണ് സഹായിക്കാനെത്തുക? പണ്ട് ദ്രൗപതി ആക്രമിക്കപ്പെട്ടപ്പോൾ അന്ധനായിരുന്നതിനാൽ ധൃതരാഷ്ട്രർ അതിന് അനുവദിച്ചില്ല. ഇന്ന് നമ്മുടെ രാജാവും ഈ സംഭവങ്ങളെല്ലാം നടന്നിട്ടും നിശബ്ദനായി തുടരുകയാണ്. ഒരുപാട് കൃറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട് എന്ന് പറയുന്ന വിശ്വഗുരു അതിനെ ചെറുക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പറയുന്നില്ല. അമ്പലത്തിൽ പോകുന്നതല്ല ഹിന്ദുത്വം എന്നാണ് ബാലാസാഹെബ് താക്കറെ വിശ്വസിച്ചിരുന്നത്. തീവ്രവാദത്തെയും അക്രമത്തെയും ചെറുത്തുതോൽപ്പിക്കുകയാണ് യഥാർത്ഥ ഹിന്ദുത്വമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഡ്യ സഖ്യത്തെ മുജിഹിദീനുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി വ്യക്തമാക്കുന്നത് അദ്ദേഹത്തിന്‍റെ ചിന്താഗാതിയാണെന്നും താക്കറെ പറഞ്ഞു. മണിപ്പൂരിലെ കലാപം അവസാനിപ്പക്കണമെങ്കിൽ മോദി അമിതഷായെയോ, ഇ.ഡി, സി.ബി.ഐ പോലുള്ള ഏജൻസികളെയോ അവിടേക്ക് അയക്കട്ടെ. ചിലപ്പോൾ ഇത് ഒരുപരിധി വരെ സഹായിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.