പൊട്ടിചിരിക്കണോ കരയണോ; കോവിഡിനെ പ്രതിരോധിക്കാൻ ചാണകം പുരട്ടുന്ന വിഡിയോ പങ്കുവെച്ച് അഖിലേഷ് യാദവ്
text_fieldsന്യൂഡൽഹി: കോവിഡ് 19നെ അകറ്റാൻ ഗുജറാത്തിൽ ആളുകൾ ചാണകവും മൂത്രവും ദേഹത്തുപുരട്ടുന്നതിനെ വിമർശിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. 'ഇതിൽ പൊട്ടിച്ചിരിക്കണോ, കരയണമോ' എന്നായിരുന്നു വിഡിയോ പങ്കുവെച്ചുകൊണ്ട് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തത്.
നിലത്ത് നിരന്നിരിക്കുന്ന ആളുകൾ ബക്കറ്റുകളിലാക്കിയ ചാണകവും ഗോമൂത്രവും കലർന്ന മിശ്രിതം ദേഹത്തുപുരട്ടുന്നതും പശുക്കൾക്ക് ചുറ്റും നടക്കുന്നതും െചയ്യുന്ന വിഡിയോയും അഖിലേഷ് പങ്കുവെച്ചു.
ഡോക്ടർമാർ പോലും ഇവിടെ വരുന്നുണ്ടെന്നും പ്രതിരോധ ശേഷി വർധിക്കുമെന്നാണ് വിശ്വാസമെന്നും ചാണകം ദേഹത്തുപുരട്ടിയ ഗൗതം മണിലാൽ മിശ്ര വിഡിയോയിൽ പറയുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം പിടിമുറുക്കുേമ്പാഴും വിവിധ ഭാഗങ്ങളിൽ ചാണക ചികിത്സ വ്യാപകമായിരുന്നു. ഗുജറാത്തിൽ കോവിഡ് ബാധിതർക്ക് പശുതൊഴുത്തിൽ ചികിത്സ കേന്ദ്രം ഒരുക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയമല്ലാത്ത ഇത്തരം ചികിത്സകൾക്കെതിരെ പ്രതിപക്ഷ നേതാക്കളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു. കോവിഡിന് പുറമെ മറ്റു രോഗങ്ങൾ ബാധിക്കാൻ കാരണമാകുെമന്നായിരുന്നു ആരോഗ്യ വിദഗ്ധരുടെ പ്രതികരണം.
ഗോമൂത്രം കുടിച്ചതുകൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാതിരുന്നതെന്ന അവകാശ വാദവുമായി ഉത്തർപ്രദേശ് ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ് രംഗത്തെത്തിയ വിഡിയോ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.