Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരുവിൽ ആകാശത്തേക്ക്...

തെരുവിൽ ആകാശത്തേക്ക് കറൻസിയെറിഞ്ഞ് ഷോ; യൂട്യൂബർ പിടിയിൽ -വിഡിയോ

text_fields
bookmark_border
തെരുവിൽ ആകാശത്തേക്ക് കറൻസിയെറിഞ്ഞ് ഷോ; യൂട്യൂബർ പിടിയിൽ -വിഡിയോ
cancel
camera_alt

കുക്കട്ട്പള്ളിയിലെ തിരക്കേറിയ റോഡിൽ യൂട്യൂബർ പണം വലിച്ചെറിയുന്നു

ഹൈദരാബാദ്: തിരക്കുള്ള തെരുവിൽ ആകാശത്തേക്ക് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ യൂട്യൂബറെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂട്യൂബറും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ മഹാദേവ് എന്ന പവർ ഹർഷ ആണ് പിടിയിലായത്. ‘ഇറ്റ്സ്_മീ_പവർ’ എന്നാണ് സോഷ്യൽ മീഡിയയിൽ ഇയാൾ അറിയപ്പെടുന്നത്.

ഫോളോവേഴ്സി​െൻറ എണ്ണം കൂട്ടാനാണ് ഇയാൾ ഈ രീതിയിൽ പണം എറിഞ്ഞത്. തുടർന്ന് പ്രവൃത്തിയെ നെറ്റിസൺസ് വ്യാപകമായി അപലപിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. അശ്രദ്ധമായി വാഹനമോടിക്കുക, പൊതുജനങ്ങളെ ശല്യപ്പെടുത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുക്കട്ട്പള്ളിയിലെ തിരക്കേറിയ റോഡിൽ ബൈക്കിലെത്തി കറൻസി കെട്ടുകൾ വായുവിലേക്ക് എറിയുന്നതിന്റെ വീഡിയോ പവർ ഹർഷ ഷെയർ ചെയ്തു. ഒരു മാസം മുമ്പ് വിഡിയോ പുറത്തു വന്നിരുന്നെങ്കിലും ഇപ്പോഴാണ് വൈറലായത്.

തന്റെ ടെലിഗ്രാം ചാനലിൽ ചേരാൻ പ്രേക്ഷകരെ പ്രോത്സാഹിപ്പിച്ച ഇയാൾ താൻ വായുവിൽ എറിയാൻ പോകുന്ന പണത്തിൻ്റെ അളവ് കൃത്യമായി പറഞ്ഞാൽ സമ്മാനവും ഉറപ്പുനൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsYou Tuber
News Summary - Show by throwing currency into the sky in the street; - YouTuber booked
Next Story