400 അല്ല, 200 മണ്ഡലത്തിലെങ്കിലും വിജയിച്ച് കാണിക്കൂ; ബി.ജെ.പിയെ വെല്ലുവിളിച്ച് മമത
text_fieldsകൃഷ്ണനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 400 സീറ്റുകൾ നേടുമെന്ന അവകാശവാദത്തെ പരിഹസിച്ചുകൊണ്ട്, കുറഞ്ഞത് 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ച് കാണിക്കാൻ ബി.ജെ.പിയെ മമത ബാനർജി വെല്ലുവിളിച്ചു. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നും മമത പ്രഖ്യാപിച്ചു. കൃഷ്ണനഗറിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി.
നിയമാനുസൃതം ഇന്ത്യൻ പൗരന്മാരെ വിദേശികളാക്കാനുള്ള കെണിയാണ് പൗരത്വ ഭേഭഗതി നിയമം. അത് പശ്ചിമ ബംഗാളിൽ നടപ്പിലാക്കാൻ അനുവദിക്കില്ല. എൻ.ആർ.സിയും അനുവദിക്കില്ല. ഇവ കാരണം ആളുകൾ സമ്മർദ്ദത്തിലാണെന്നും മമത പറഞ്ഞു. അതിനിടെ, ഇൻഡ്യ സഖ്യത്തെയും സി.പി.എമ്മിനെയും മമത വിമർശിച്ചു. സംസ്ഥാനത്ത് ഇൻഡ്യ സഖ്യമില്ല.
ബി.ജെ.പിക്ക് എതിരെ സംസാരിച്ചതിനാണ് തൃണമൂൽ എം.പി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കിയത്. അതുകൊണ്ടൊന്നും തൃണമൂൽ കോൺഗ്രസിനെ തളർത്താൻ കഴിയില്ലെന്നും മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.