ബാലാകോട്ടിൽ കൊല്ലപ്പെട്ട ഭീകരരുടെ കണക്കറിയണമെന്ന് പുൽവാമ രക്തസാക്ഷികളുടെ ഉറ്റവർ
text_fieldsലഖ്നോ: ‘പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതിന് തെളി വ് കാണിക്കൂ. എങ്കിലേ ഞങ്ങൾക്ക് സമാധാനം ലഭിക്കൂ’. പറയുന്നത് പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലെപ്പട്ട സൈനികര ുടെ ബന്ധുക്കൾ.
ഫെബ്രുവരി 14ന് ജമ്മു-കശ്മീരിലെ പുൽവാമയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 40 പേരിൽപ െട്ട പ്രദീപ് കുമാറിെൻറയും റാം വകീൽ മാത്തൂറിെൻറയും ബന്ധുക്കളാണ് ആവശ്യം ഉന്നയിച്ചത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്. ബാലാകോട്ട് ആക്രമണമുണ്ടാക്കിയ ആഘാതം സംബന്ധിച്ച വിവാദം കനത്ത സാഹചര്യത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫുകാരുടെ ഉറ്റവർ തന്നെ ഇൗ ചോദ്യം ഉന്നയിച്ചത് കേന്ദ്രത്തെ പ്രതിരോധത്തിലാക്കും. റാം വകീൽ മാത്തൂറിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ നമ്മൾ ചിലരും ചിതറിയ ശരീരഭാഗങ്ങൾ കണ്ടു. അതുപോലെ എതിർഭാഗത്തുനിന്നും ചില കാഴ്ചകൾ നാം കാണേണ്ടതുണ്ടെന്ന് റാം വകീലിെൻറ സഹോദരി റാം രക്ഷ പറഞ്ഞു. പുൽവാമ ആക്രമണം നടന്നയുടൻ ഒരു സംഘടന ഉത്തരവാദിത്തമേറ്റു. നമ്മൾ തിരിച്ചടിച്ചുവെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, അത് എവിടെയാണ് നടന്നത്? അതിന് കൃത്യമായി തെളിവ് വേണം. തെളിവില്ലാതെ എങ്ങനെയാണ് ഇക്കാര്യം അംഗീകരിക്കുക? പാകിസ്താൻ പറയുന്നത് അവർക്ക് യാതൊരു നാശവുമുണ്ടായിട്ടില്ല എന്നാണ്. ഇൗ സാഹചര്യത്തിൽ നമ്മുടെ വാദം എങ്ങനെ സ്വീകാര്യമാകും? -അവർ ചോദിച്ചു. തെളിവുകൾ ബോധ്യപ്പെട്ടാൽ മാത്രമേ ഞങ്ങൾക്ക് സഹോദരെൻറ ജീവനെടുത്തവരോട് പ്രതികാരം ചെയ്തു എന്ന് അംഗീകരിക്കാൻ സാധിക്കൂ -അവർ കൂട്ടിച്ചേർത്തു.
പ്രദീപ് കുമാറിെൻറ മാതാവ് സുലേലതയും ഇതേ ആവശ്യം ഉന്നയിച്ചു. ‘‘ഞങ്ങൾ സംതൃപ്തരല്ല. എത്രയോ മക്കൾ കൊല്ലപ്പെട്ടതാണ്. അതിനുപകരം ആരും െകാല്ലപ്പെട്ടതായി കണ്ടില്ല. ഇതേക്കുറിച്ച് കൃത്യമായ വാർത്തയുമില്ല. ഞങ്ങൾക്ക് ഭീകരരുടെ മൃതദേഹം കാണണം’’ -80 വയസ്സുള്ള അവർ പറഞ്ഞു. ബാലാകോട്ടിൽ ഇന്ത്യൻ ആക്രമണം നടന്നശേഷം വിവിധ സർക്കാർ വൃത്തങ്ങളും മന്ത്രിമാരും പരസ്പര വിരുദ്ധമായ മരണസംഖ്യയാണ് വെളിപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.