ബാർ നർത്തകിമാർക്ക് നേരെ നോട്ട്വർഷം; 47 പേർ അനാഥ മന്ദിരങ്ങളിൽ പണമടക്കണമെന്ന് കോടതി
text_fieldsമുംബൈ: ബാർ നർത്തകിമാർക്ക് നേരെ നോട്ടുകൾ വിതറിയ കേസിൽ അറസ്റ്റിലായ 47 പേർക്ക് പിഴ ശിക്ഷ നൽകി മുംബൈ അവധിദിന ക ോടതി. ബദ്ലാപൂരിലെ അനാഥമന്ദിരത്തിലേക്ക് ഒരോ വ്യക്തിയും 3000 രൂപ വീതം നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്.
47 പേരും പൊലീസിെൻറ മേൽനോട്ടത്തിൽ പിഴ തുക ബദ്ലാപൂരിലെ സത്കർമ് ബാലക് ആശ്രമം എന്ന അനാഥമന്ദിരത്തിൽ കെട്ടിവെക്കണമെന്ന് മജിസ്ട്രേറ്റ് സബിന മാലിക് ഉത്തരവിട്ടു.
ഞായറാഴ്ച വൈകിട്ട് ഇന്ത്യാന ബാർ ആൻറ് റസ്റ്റോറൻറിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ബാർ മാനേജർ, ജീവനക്കാർ എന്നിവരുൾപ്പെടെ 47 പേരെ അറസ്റ്റു ചെയ്തത്. ശേഷം ഇവരെ അവധിദിന കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ജാമ്യാപേക്ഷ പരിഗണിച്ച മജിസ്ട്രേറ്റ് സബിനാ മാലിക് പ്രതികൾ ഒരു ദിവസമെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കണമെന്നും എന്നാൽ മാത്രമേ ഇവർ ചെയ്ത തെറ്റ് കുടുംബാംഗങ്ങൾ മനസിലാക്കൂയെന്നും പരാമർശം നടത്തി.
എന്നാൽ ഒരു തവണമാത്രമേ ഇത്തരം കുറ്റങ്ങൾ ഒരാൾ ചെയ്യുകയുള്ളൂയെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ കമലേഷ് മോർ വാദിച്ചു. തുടർന്ന് പിഴയോടെ ജാമ്യം നൽകാൻ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.