മുസ്ലിംകളുടെ ദോശക്കടക്ക് ഹിന്ദുപേര് പറ്റില്ല; കടയുടമയെ ഭീഷണിപ്പെടുത്തി പേര് മാറ്റിച്ച് ഹിന്ദുത്വ തീവ്രവാദികൾ
text_fieldsമതുര: ദോശക്കടക്ക് ഹിന്ദു ദൈവത്തിെൻറ പേരിട്ടു എന്നുപറഞ്ഞ് കടയുടമയെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ തീവ്രവാദികൾ. ഉത്തർപ്രദേശിലെ മതുര വികാസ് മാർക്കറ്റിലാണ് സംഭവം. 'ശ്രീനാഥ് ദോശ'എന്നപേരിൽ അഞ്ച് വർഷമായി കട നടത്തിയിരുന്ന ഇർഫാനെതിരേയാണ് ഒരു സംഘം ഭീഷണിയുമായി രംഗത്ത് എത്തിയത്. ഭീഷണിപ്പെടുത്തുന്നതിെൻറ ദൃശ്യങ്ങളും സംഘം പുറത്തുവിട്ടിട്ടുണ്ട്. മുസ്ലിംകൾ ഹിന്ദു ദൈവത്തിെൻറ പേര് ഉപയോഗിക്കാൻ പാടില്ലെന്നും വേണമെങ്കിൽ മുഹമ്മദ് എന്നോ അല്ലാഹു എന്നോ പേരിടണമെന്നും ഭീഷണിക്കിടെ തീവ്രവാദികൾ പറയുന്നുണ്ടായിരുന്നു.
ഹിന്ദു ദൈവത്തിെൻറ പേരിട്ടാൽ ഹിന്ദുക്കൾ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്നും സംഘം പറഞ്ഞു. തുടർന്ന് ശ്രീനാഥ് േദാശ എന്ന പേരുമാറ്റി അമേരിക്കൻ ദോശ എന്ന് കടക്ക് പുതിയ പേരിട്ടു. ആഗസ്റ്റ് 18 ൽ നടന്ന സംഭവത്തിെൻറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭീഷണിയെപറ്റി ദോശ സ്റ്റാൾ ഉടമകളിലൊരാളായ ഇർഫാൻ പൊലീസിന് പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 506 വകുപ്പുകൾ പ്രകാരം എഫ്ഐആർ ഫയൽ ചെയ്തതായി പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്
പോലീസ് പറയുന്നതനുസരിച്ച്, വികാസ് മാർക്കറ്റിൽ ഈയിടെ 'ശ്രീനാഥ്ജി ദക്ഷിണേന്ത്യൻ ദോസ കോർണർ' എന്ന പേരിൽ പവൻ യാദവ് എന്നയാൾ ഒരു ദോശക്കട ആരംഭിച്ചിരുന്നു. കച്ചവടം കുറവായ ഇയാൾ തെൻറ എതിരാളിയായ ഇർഫാെൻറ കടയെക്കുറിച്ച് ഹിന്ദുത്വ തീവ്രവാദികൾക്ക് വിവരം നൽകുകയും അവരെ പ്രകോപിപ്പിച്ച് ഇളക്കിവിടുകയുമായിരുന്നു.
ഇർഫാൻ നടത്തുന്ന ദോശക്കട കൂടുതൽ ജനപ്രിയമാണ്. അദ്ദേഹത്തിെൻറ ദോശ മറ്റ് കടകളേക്കാൾ വിലകുറഞ്ഞതായിരുന്നു. ഹിന്ദുത്വ ഗ്രൂപ്പുകളെ ഇളക്കിവിട്ടത് യാദവ് ആണ്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പോലീസുകാരൻ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
'ഞാനും എെൻറ സഹോദരന്മാരും അഞ്ച് വർഷമായി ഈ സ്റ്റാൾ ഒരു പ്രശ്നവുമില്ലാതെ നടത്തുന്നു, പക്ഷേ കഴിഞ്ഞ രണ്ടര മാസമായി പ്രശ്‌നമുണ്ട്. പുതിയ ദോശക്കട വന്നതിനുശേഷമാണ് അത് തുടങ്ങിയത്'-ഇർഫാെൻറ സഹോദരൻ അവെദ് പറഞ്ഞു.
കേസ് പോലീസ് അന്വേഷിക്കുകയാണെന്നും കുറ്റവാളികളെ തിരിച്ചറിഞ്ഞാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കോട്വാലി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സൂരജ് പ്രകാശ് ശർമ്മ പറഞ്ഞു. 'പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വീഡിയോയിൽ ഉൾപ്പെട്ട ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്'-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.