Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ബാധിച്ച...

കോവിഡ്​ ബാധിച്ച കേന്ദ്രമന്ത്രിയുടെ ആരോഗ്യനില മോശമായി; ഡൽഹിയിലേക്ക്​ മാറ്റിയേക്കും

text_fields
bookmark_border
കോവിഡ്​ ബാധിച്ച കേന്ദ്രമന്ത്രിയുടെ ആരോഗ്യനില മോശമായി; ഡൽഹിയിലേക്ക്​ മാറ്റിയേക്കും
cancel


ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ മണിപ്പാൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കഴിയുന്ന കേന്ദ്ര ആയുഷ്​ മ​ന്ത്രി ശ്രീപദ്​ നായികിൻെറ ആരോഗ്യനിലയിൽ ആശങ്ക​. ശരീരത്തിലെ ഓക്‌സിജൻെറ അളവ് കുറഞ്ഞതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഡല്‍ഹി എയിംസില്‍നിന്ന് എത്തിയ ഡോക്ടര്‍മാരുടെ സംഘം ശ്രീപദ്​ നായികിൻെറ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.

ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യൂനാനി, സിദ്ധ, ഹോമിയോ (ആയുഷ്​) മന്ത്രിയായ ഇദ്ദേഹം പ്രതിരോധ സഹമന്ത്രിയുടെ ചുമതലകൂടി വഹിക്കുന്നുണ്ട്​. മുമ്പ്​ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രിയായിരുന്നു. നോര്‍ത്ത് ഗോവയില്‍നിന്നാണ്​ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജയിച്ചത്​.

10 ദിവസമായി ആശുപത്രിയിൽ കഴിയുന്ന നായികിൻെറ ആരോഗ്യനില തിങ്കളാഴ്​ച രാവിലെ​ മോശമാവുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകണോ എന്നകാര്യം എയിംസ് സംഘം തീരുമാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goaayush ministerShripad Naik
News Summary - Shripad Naik's Oxygen Levels Have Dropped
Next Story