ശുജാഅത്ത് ബുഖാരി വധം: അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ്
text_fieldsന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും റൈസിങ് കശ്മീർ ചീഫ് എഡിറ്ററുമായിരുന്ന ശുജാഅത്ത് ബുഖാരിയെ പട്ടാപ്പകൽ വെടിവെച്ചുകൊന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. കൊലപാതകികളിൽ രണ്ടുപേർ കശ്മീർ സ്വദേശികളും ഒരാൾ പാക് സ്വദേശിയുമാണെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂൺ 14നാണ് ശ്രീനഗറിലെ ഒാഫിസിന് പുറത്തുവെച്ച് ബുഖാരിയെയും സുരക്ഷക്കുള്ള രണ്ട് പൊലീസുകാരെയും ബൈക്കിലെത്തിയ മൂന്ന് അക്രമികൾ വെടിവെച്ചുകൊന്നത്. ശ്രീനഗർ ലാൽ ചൗക്കിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ കണ്ണട ധരിച്ചയാൾ കുൽഗാം ഗ്രാമവാസിയാണെന്നും ഹെൽമറ്റ് ധരിച്ചയാൾ ദക്ഷിണ കശ്മീരുകാരനാണെന്നും മധ്യത്തിലിരിക്കുന്നയാൾ പാക് ഭീകരനാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സൈന്യത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെട്ട ലശ്കറെ ത്വയ്യിബ ഭീകരൻ നവീദ് ജട്ടുമായി ഇയാൾക്ക് സാമ്യമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ദക്ഷിണ കശ്മീരിലെ കുൽഗാമിൽനിന്ന് അറസ്റ്റ് ചെയ്ത ലശ്കർ ഭീകനിൽനിന്ന് കൊലപാതകം സംബന്ധിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ദിവസങ്ങൾക്കുമുമ്പ് ശുജാഅത്ത് ബുഖാരിക്കെതിരെ അപകീർത്തി കാമ്പയിൻ നടത്തിയ ബ്ലോഗർ ശ്രീനഗറുകാരനാണെന്നും ഇയാൾ ഇപ്പോൾ പാകിസ്താനിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തെയും ഗൂഢാലോചനയെയും കുറിച്ച് പലതലത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും മൂന്ന് നാല് ദിവസത്തിനുള്ളിൽ കൊലപാതകികളാരെന്ന് വെളിപ്പെടുത്തുമെന്നും അന്വേഷേണാദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണത്തിെൻറ ഭാഗമായി ശുജാഅത്ത് ബുഖാരിയുടെ ഗ്രാമത്തിൽ നിന്നടക്കം നിരവധിപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അേതസമയം, ലശ്കറെ ത്വയ്യിബയും യുനൈറ്റഡ് ജിഹാദ് കൗൺസിലും തങ്ങൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.