മോദിക്കെതിരെ കശ്മീരിൽ പ്രതിഷേധം; സമരം ജനജീവിതം സ്തംഭിപ്പിച്ചു
text_fieldsശ്രീനഗർ: ജമ്മു - ശ്രീനഗർ ദേശീയ പാതയിലെ ചെനാനി - നാശ്രി തുരങ്ക പാത ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നതിൽ പ്രതിഷേധിച്ച് കശ്മീരിലെ വിഘടനവാദി ഗ്രൂപ്പുകൾ ആഹ്വാനം ചെയ്ത പ്രതിഷേധം ജനജീവിതം സ്തംഭിപ്പിച്ചു. ഞായറാഴ്ചയാണ് നരേന്ദ്ര മോദി കശ്മീരിൽ എത്തിയത്. ഹുർറിയത്ത് േകാൺഫറൻസ് നേതാക്കളായ സെയ്യദ് അലി ഷാ ഗീലാനി, മിർവായിസ് ഉമർ ഫാറൂഖ്, ജെ.കെ.എൽ.എഫ് നേതാവ് മുഹമ്മദ് യാസിൻ മാലിക് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
തലസ്ഥാനമായ ശ്രീനഗറിൽ കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനങ്ങൾ ഒാടിയത് ഒഴികെ തെരുവുകൾ വിജനമായി. സുരക്ഷ ശക്തമാക്കിയിരുന്നതിനാൽ ജനങ്ങൾ തെരുവിലിറങ്ങാനും ഭയന്നു. വികസനത്തെക്കുറിച്ച ഭംഗിവാക്കുകളിലൂടെ കശ്മീരിലെ ജനങ്ങളുടെ പ്രതിഷേധത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും അതിൽ ജനങ്ങൾ വീഴില്ലെന്നും സമര നേതാക്കൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇതിനെക്കാൾ കഷ്ടത നിറഞ്ഞകാലത്തിലൂടെ സംസ്ഥാനം കടന്നുപോയപ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി ഇപ്പോൾ സന്ദർശിക്കുന്നത് അപഹാസ്യമാണ്. ഭരണ പരിഷ്കാരങ്ങളും പാക്കേജുകളും ഇളവുകളും കൊണ്ടല്ല രാഷ്ട്രീയമായാണ് കശ്മീരിെൻറ പ്രശ്നം പരിഹരിക്കേണ്ടതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.