കളിയിക്കാവിള കൊലക്കേസ് എൻ.ഐ.എക്ക്
text_fieldsചെന്നൈ: കളിയിക്കാവിള സ്പെഷൽ സബ് ഇൻസ്പെക്ടർ വിൽസൻ കൊലക്കേസ് ദേശീയ അന്വേഷ ണ ഏജൻസി(എൻ.െഎ.എ)ക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ ശിപാർശ ചെയ്തു. പ്രതികളുടെ അന്തർ സംസ്ഥാന തീവ്രവാദ ബന്ധം കണക്കിലെടുത്താണ് നടപടി.
യു.എ.പി.എ പ്രകാരം അറസ്റ്റിലായ കേസിലെ പ്രതികളായ തൗഫിക്, മുഹമ്മദ് ഷമിം എന്നിവരെ പത്തു ദിവസത്തേക്ക് തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽവിട്ട് നാഗർകോവിൽ ജില്ല സെഷൻസ് കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. നിരോധിത സംഘടനയായ ‘അൽഉമ്മ’, ‘തമിഴ്നാട് നാഷനൽ ലീഗ്’ സംഘടനകളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കൊലപാതകത്തിെൻറ മുഖ്യസൂത്രധാരനും അൽഉമ്മ നേതാവുമായ മെഹബൂബ് ബാഷ ഉൾപ്പെടെ മറ്റു ചിലർ കസ്റ്റഡിയിലുണ്ട്. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.