ആഭ്യന്തര കലഹത്തെ തുടർന്ന് ബി.ജെ.പി സർക്കാർ താഴെ വീഴുമെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ബി.ജെ.പിയിലെ വിഭാഗീയത ശക്തമായിരിക്കെ സർക്കാർ സ്വയം താഴെവീഴുമെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബി.ജെ.പിക്കുള്ളിലെ ആഭ്യന്തര കലഹത്തിന് തുടർച്ചയായാണ് സിദ്ധരാമയ്യയുടെ പരാമർശം. ദിവസങ്ങൾക്ക് മുമ്പ് ബി.ജെ.പി എം.എൽ.എ ഉമേഷ് കട്ടിയുടെ നേതൃത്വത്തിൽ 20ലധികം എം.എൽ.എമാർ രഹസ്യ യോഗം ചേർന്നിരുന്നു.
ബി.ജെ.പി അവകാശപ്പെടുന്നതുപോലെ ഒരു കോൺഗ്രസ് എം.എൽ.എയും രാജിവെച്ച് ആ പാർട്ടിയിലേക്ക് പോകില്ലെന്നും അഴിമതിയിൽ മുങ്ങിയ സർക്കാറാണ് ഭരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, ബി.ജെ.പിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നുമാണ് സംസ്ഥാന പ്രസിഡൻറ് നളിൻ കുമാർ കട്ടീൽ എം.പി പ്രതികരിച്ചത്. ബി.ജെ.പിയിലെ വിഭാഗീയത ചർച്ചയാകുമ്പോഴും കോൺഗ്രസ് എം.എൽ.എമാരാണ് ബി.ജെ.പിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്ന മറുവാദമാണ് ബി.ജെ.പി നേതാക്കൾ ഉയർത്തുന്നത്.
എന്നാൽ, വാദ പ്രതിവാദങ്ങൾ ഉയരുന്നതിെൻറ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കരുതെന്ന നിർദേശവും നേതൃത്വം നൽകി. ബി.ജെ.പിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം നടത്തരുതെന്നും കോൺഗ്രസ് നിയമസഭ കക്ഷി നേതാവായ സിദ്ധരാമയ്യയും കെ.പി.സി.സി പ്രസിഡൻറായ താനും മാത്രമായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രതികരണം നൽകുകയെന്നാണ് ഡി.കെ. ശിവകുമാർ നേതാക്കളെ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.