കർണാടകയിലെ സഖ്യ സർക്കാറിനെ വിമർശിച്ച് സിദ്ധരാമയ്യയും അനുയായികളും
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെതിരെ തുറന്ന ആരോപണവു മായി മുൻ മുഖ്യമന്ത്രിയും ഏകോപന സമിതി അധ്യക്ഷനുമായ സിദ്ധരാമയ്യയും അദ്ദേഹത്തിെ ൻറ അനുയായികളായ എം.എൽ.എമാരും രംഗത്ത്. മുഖ്യമന്ത്രിയായി ഒരു തവണകൂടി അവസരം ലഭിച്ചി രുന്നെങ്കിൽ തെൻറ സർക്കാർ പ്രഖ്യാപിച്ച എല്ലാ വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുമായിരുന്നുവെന്നും എന്നാൽ, തെൻറ രാഷ്ട്രീയ ശത്രുക്കൾതന്നെ പരാജയപ്പെടുത്തിയെന്നും സിദ്ധരാമയ്യ തുറന്നടിച്ചു.
ചാമുണ്ഡേശ്വരി മണ്ഡലത്തിൽ ജെ.ഡി.എസ് സ്ഥാനാർഥിയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ സിദ്ധരാമയ്യ ബദാമിയിൽനിന്നാണ് ജയിക്കുന്നത്. തന്നോട് അസൂയ മൂത്ത് തന്നെ തോൽപിക്കാനായി അവർ തെറ്റായ പ്രചാരണം നടത്തുകയായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. സഖ്യസർക്കാർ അധികാരത്തിലേറിയ ശേഷം നേരേത്തയും പലതവണ സിദ്ധരാമയ്യ സഖ്യസർക്കാറിനെ വിമർശിച്ചിരുന്നു.
എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ സഖ്യ സർക്കാർ അധികാരത്തിലേറി ഏഴുമാസം കഴിഞ്ഞിട്ടും വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നും ബംഗളൂരുവിലെ റോഡ് വികസനം എങ്ങുമെത്തിയിട്ടില്ലെന്നും കോൺഗ്രസിെൻറ യശ്വന്ത്പുര എം.എൽ.എ എസ്.ടി. സോമശേഖര ആരോപിച്ചു.
ഈ മാസം ആദ്യമാണ് സോമശേഖര ബംഗളൂരു നഗര വികസന അതോറിറ്റി ചെയർമാനായി ചുമതലയേൽക്കുന്നത്. സിദ്ധരാമയ്യക്ക് അഞ്ചു വർഷം കൂടി ഭരണം ലഭിച്ചിരുന്നെങ്കിൽ യഥാർഥ വികസനം കാണാമായിരുന്നുവെന്നും ബംഗളൂരുവിലെ ബനശങ്കരയിലെ കനക കമ്യൂണിറ്റി ഹാൾ ഉദ്ഘാടന ചടങ്ങിനിടെ സോമശേഖർ വ്യക്തമാക്കി. സിദ്ധരാമയ്യ വേദിയിലിരിക്കെയായിരുന്നു സോമശേഖറിെൻറ പരാമർശം. കർണാടക പ്രദേശ് കുറുബ സംഘയുടെ പരിപാടിക്കിടെയായിരുന്നു വിമർശനം.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കനക പീഠത്തിലെ സന്യാസി ഈശ്വരാനന്ദ സ്വാമിയും ഞായറാഴ്ച രംഗത്തെത്തി. അതേസമയം, സഖ്യകക്ഷി രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതില്ലെന്നുമായിരുന്നു ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.