നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാൻ ബി.ജെ.പിയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ
text_fieldsബംഗളൂരു: നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാൻ ബി.ജെ.പി സർക്കാറിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യ. ഇനി ഏതെങ്കിലും സാഹചര്യത്തിൽ നാളെ തെരഞ്ഞെടുപ്പ് നടന്നാലും കോൺഗ്രസ് വിജയിക്കും, ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അേദ്ദഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് യെദിയൂരപ്പ അധികകാലം തുടരില്ലെന്ന മുൻ നിലപാടും സിദ്ധരാമയ്യ ആവർത്തിച്ചു.
ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണക്കുന്ന 60 ശതമാനം സ്ഥാനാർഥികളും വിജയിച്ചുവെന്ന യെദിയൂരപ്പയുടെ പ്രസ്താവനയും സിദ്ധരാമയ്യ തള്ളി. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് മുന്നിൽ. ഭൂരിഭാഗം സ്ഥലങ്ങളിലും കോൺഗ്രസ് പിന്തുണക്കുന്ന സ്ഥാനാർഥികളാണ് വിജയിച്ചത്. നിരവധി സ്ഥലങ്ങളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികൾ പോലുമുണ്ടായിരുന്നില്ല.
യെദിയൂരപ്പ സർക്കാറിെൻറ കീഴിൽ നിരവധി വികസന പദ്ധതികൾ എങ്ങുമെത്താതെ കിടക്കുകയാണെന്നും ഭരണ നിർഹവണം സമ്പൂർണ പരാജയമാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. കൊറോണ വൈറസിെൻറ പുതിയ വകഭേദത്തിെൻറ പകർച്ച തടയുന്നതിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും ഉത്തരവാദിത്തമില്ലാതെയാണ് സർക്കാർ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.