Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െയദിയൂരപ്പയുടെ...

​െയദിയൂരപ്പയുടെ ഓഫിസിലേക്ക്​ മാർച്ച്: സിദ്ധരാമയ്യയും കോൺഗ്രസ്​ നേതാക്കളും കസ്റ്റഡിയിൽ

text_fields
bookmark_border
​െയദിയൂരപ്പയുടെ ഓഫിസിലേക്ക്​ മാർച്ച്: സിദ്ധരാമയ്യയും കോൺഗ്രസ്​ നേതാക്കളും കസ്റ്റഡിയിൽ
cancel
camera_alt???????????

ബംഗളൂരു: മുഖ്യമന്ത്രി ബി.എസ്​. ​െയദിയൂരപ്പയുടെ ഓഫിസിലേക്ക്​ പ്രതിഷേധ മാർച്ച്​ നടത്തിയ കർണാടക മുൻ മുഖ്യമന്ത് രി സിദ്ധരാമയ്യയെയും മുതിർന്ന കോൺഗ്രസ്​ നേതാക്കളെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ബിദാറിലെ സ്​കൂളിൽ പൗരത് വ നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ്​ മാർച്ച്​ നടത്തിയത്​.

ദിനേഷ്​ ഗ​ുണ്ഡുറാവു, റിസ്​വാൻ അർഷാദ്​, ഡി.കെ. സുരേഷ്​ എന്നിവരെയാണ്​ ബംഗളൂരു പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. ബിദാർ സംഭവത്തിൽ സർക്കാർ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന്​ പ്രതിഷേധക്കാർ ആരോപിച്ചു. ബംഗളൂരു റേസ്​ കോഴ്​സ്​ റോഡിൽനിന്ന്​ തുടങ്ങിയ മാർച്ച്​ ബാരിക്കേഡുകൾ ഉപയോഗിച്ച്​ പൊലീസ് തടഞ്ഞു.

പൊലീസ്​ നടപടി ജനാധിപത്യ വിരുദ്ധ​മാണെന്ന്​ സിദ്ധരാമയ്യ ആരോപിച്ചു. അവകാശങ്ങൾ നിഷേധിക്കാനോ അടിച്ചമർത്താനോ അവർക്ക്​ അവകാശമില്ലെന്ന്​ അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച്​ കോൺ​ഗ്രസിനെ തകർക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നത്​. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ്​ നേതാവ്​ യു.ടി. ഖാദറിനെതിരെയ​ും മൈസൂരുവിലെ ഒരു വിദ്യാർഥിക്കെതിരെയും കേസെടുത്ത പൊലീസ്​, വിദ്വേഷം പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ സോമശേഖര റെഡ്ഡി, കുമാർ ഹെഗ്​ഡെ എന്നിവർക്കെതിരെ ​േ​ക​സെടുത്തി​ല്ലെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bs yeddyurappasiddaramaiahindia newsBidar school
News Summary - Siddaramaiah Congress Leaders Detained During Protest-india news
Next Story