സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും മത്സരിക്കും
text_fieldsബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും മത്സരിക്കും. 1983 മുതൽ 2008 വരെ സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്നു ഇത്. 2013 ലാണ് അദ്ദേഹം വരുണ മണ്ഡലത്തിൽ നിന്നും മത്സരിച്ചത്. ഇത്തവണ വരുണയിൽ നിന്ന് മകൻ യതീന്ദ്ര മത്സരിക്കുമെന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരിൽ അഞ്ചു ദിവസത്തെ പ്രചരണ പരിപാടിക്ക് സിദ്ധരാമയ്യ എത്തിയിട്ടുണ്ട്. അതേസമയം, ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും പ്രചരണത്തിനായി നാളെ മൈസൂരിലെത്തും.
ലോക്സഭാ തെരഞ്ഞെടുപ്പിെൻറ ദിശ നിർണയിക്കുന്ന ഘടകമായാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാർട്ടികൾ കാണുന്നത്. അധികാരം നിലനിർത്താൻ കോൺഗ്രസും പിടിച്ചെടുക്കാൻ ബി.ജെ.പിയും തുറന്ന പോരാട്ടമാണ് നടത്തുന്നത്. എച്ച്.ഡി ദേവ ഗൗഡയുടെ ജനതാദൾ സെക്കുലറും അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.െഎ.എം പാർട്ടിയും മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.