മന്ത്രിസഭയിൽ മുഖ്യവകുപ്പുകൾ സിദ്ധരാമയ്യക്ക്; ശിവകുമാറിന് രണ്ടെണ്ണം മാത്രമെന്ന് റിപ്പോർട്ട്
text_fieldsബംഗളൂരു: കർണാടകയിൽ സുപ്രധാന മന്ത്രിസഭ വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ കൈവശം വെക്കുമെന്ന് റിപ്പോർട്ട്. ധനകാര്യം, കാബിനറ്റ് അഫേഴ്സ്, ബ്യൂറോക്രസി, ഇന്റലിജൻസ് വിഭാഗങ്ങൾ സിദ്ധരാമയ്യ കൈയടക്കുമെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ജലസേചനം, ബംഗളൂരു വികസന വകുപ്പാണ് ലഭിക്കുക.
24 മന്ത്രിമാരെ കൂടി പുതുതായി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചിരുന്നു. ഇതോടെ പുതുതായി അധികാരമേറ്റ കർണാടക സർക്കാരിലെ മന്ത്രിമാരുടെ എണ്ണം 34 ആയി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കമാണിത്. മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ച് തീരുമാനമായിട്ടില്ല. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത 24 മന്ത്രിമാരിൽ 12ഉം പുതുമുഖങ്ങളാണ്.
മന്ത്രിസഭ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ഹൈകമാൻഡുമായി നടത്തിയ ചർച്ചയിലാണ് പുതിയ മന്ത്രിമാരുടെ പട്ടിക തയാറാക്കിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടകയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല, പാർട്ടി ഓർഗനൈസേഷൻ ജന. സെക്ര. കെ.സി. വേണുഗോപാൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.