സിദ്ധരാമയ്യ തന്നെ രാമനാണ്, പിന്നെയെന്തിന് അയോധ്യയിൽ പോയി ബി.ജെ.പിയുടെ രാമനെ ആരാധിക്കണമെന്ന് കോൺഗ്രസ് നേതാവ്
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തങ്ങളുടെ ശ്രീരാമനെന്നും അയോധ്യയിൽ പോയി ബി.ജെ.പിയുടെ രാമനെ ആരാധിക്കുന്നത് എന്തിനെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഹോളൽകെരെ ആഞ്ജനേയ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് സിദ്ധരാമയ്യയെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രെ രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യംവെച്ചുള്ള ബി.ജെ.പിയുടെ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
'സിദ്ധരാമയ്യ തന്നെ രാമനാണ്. പിന്നെ എന്തിനാണ് അയോധ്യയിലുള്ള രാമനെ ആരാധിക്കുന്നത്. അത് ബി.ജെ.പിയുടെ രാമനാണ്. ബി.ജെ.പി ഇതെല്ലാം പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതാണ്. അവർ അത് തുടരട്ടെ', ആഞ്ജനേയ പറഞ്ഞു. രാമൻ തങ്ങളുടെ ഉള്ളിലാണ് വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം വിഡ്ഢികളും സ്വജനപക്ഷപാതികളും ഹിന്ദു വിരുദ്ധരും മുൻകാലങ്ങളിൽ സംസ്ഥാന മന്ത്രിമാരായിരുന്നത് സംസ്ഥാനത്തിന്റെ ദൗർഭാഗ്യമാണെന്നായിരുന്നു പരാമർശത്തോട് ബി.ജെ.പി നേതാവ് ബസനഗൗഡ പാട്ടീൽ യത്നാലിന്റെ പരാമർശം. രാമനെ കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്നും ബഹുമാനത്തോടെ പെരുമാറണമെന്നും ബസനഗൗഡ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു തനിക്ക് രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയത്. ക്ഷണം ലഭിച്ചാൽ ചടങ്ങില്ട പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.