മോദിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
text_fieldsബംഗളൂരു: പരിവർത്തന യാത്രയുടെ സമാപന സമ്മേളനത്തിൽ തന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രധാനമന്ത്രി ഉയർന്ന വിശ്വാസ്യതയുള്ള വ്യക്തിയാണെന്നും കർണാടക സർക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങൾ മൂടിവെക്കാനാണ് കർണാടക സർക്കാറിനെതിരെ അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിക്കുന്നതെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. കർണാടക സർക്കാറിന്‍റെ നാളുകൾ എണ്ണപ്പെട്ടെന്ന മോദിയുടെ പ്രസ്താവനക്കും സിദ്ധരാമയ്യ മറുപടി നൽകി. മോദി സർക്കാറിന്‍റെ നാളുകളാണ് എണ്ണപ്പെട്ടതെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
അഴിമതിയെ ലളിതവൽകരിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. പ്രധാനമന്ത്രി പദത്തിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല. സ്വയം മഹത്വവൽക്കരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും സിദ്ധാരമയ്യ ആരോപിച്ചു.
സിദ്ധരാമയ്യയുടേത് ‘പത്ത് ശതമാനം സർക്കാരാണെന്ന്’ മോദി ഞായാറാഴ്ച പരിഹസിച്ചിരുന്നു. എല്ലാ പദ്ധതികൾക്കും സർക്കാർ 10 ശതമാനം കമീഷനാണ് ആവശ്യപ്പെടുന്നത്. കമീഷൻ നൽകാതെ ഒരു പ്രവൃത്തിയും കർണാടകത്തിൽ സാധ്യമല്ലെന്നും മോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.