ദലിത് മുഖ്യമന്ത്രിക്കായി വഴിമാറാൻ തയാറെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ദലിത് മുഖ്യമന്ത്രിക്കായി വഴിമാറാൻ തയാറെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദലിത് വിഭാഗത്തിൽപ്പെട്ട ഒരാളെ കോൺഗ്രസ് മുഖ്യമന്ത്രിയായി നിശ്ചയിക്കുകയാണെങ്കിൽ വഴിമാറി കൊടുക്കാൻ താൻ തയാറാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ദലിത് വിഭാഗത്തിൽ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയായി നിശ്ചയിക്കുകയാണെങ്കിൽ പാർട്ടി തീരുമാനത്തെ എതിർക്കില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്രമോദി ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾ ദലിത് വിഭാഗത്തിൽ നിന്ന് ഒരാളെ കർണാടക മുഖ്യമന്ത്രിയാക്കുമോയെന്ന് ചോദിച്ചിരുന്നു. ഇതിനോടാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
നേരത്തെ എക്സിറ്റ്പോളുകൾ വെറും വിനോദമാണെന്നും പ്രവർത്തകരോട് വിശ്രമിക്കാനും സിദ്ധരാമയ്യ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദലിത് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തും സിദ്ധരാമയ്യ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.