ആർ.എസ്.എസിനെ നിരോധിക്കാൻ സിദ്ധരാമയ്യ ആവശ്യപ്പെട്ടത് ദൗർഭാഗ്യകരം -കർണാടക മുഖ്യമന്ത്രി
text_fieldsബംഗളൂരു: ആർ.എസ്.എസിനെ നിരോധിക്കണമെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആർ.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ആർ.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണ്. സിദ്ധരാമയ്യ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു. പി.എഫ്.ഐയുടെ നിരോധനം ചോദ്യം ചെയ്യാൻ അദ്ദേഹത്തിന്‍റെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പി.എഫ്.ഐക്കെതിരായ കേസുകൾ പിൻവലിച്ചു. ഇപ്പോഴത് മറച്ച് വെക്കാൻ വേണ്ടിയാണ് ആർ.എസ്.എസ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്.' -ബസവരാജ് ബൊമ്മൈ പറഞ്ഞു.
ആർ.എസ്.എസ് ദേശാഭിമാനികളുടെ സംഘടനയാണ്. പാവപ്പെട്ടവർക്കും അനാഥർക്കും വേണ്ടിയാണ് സംഘടന ഉണ്ടായത്. ദേശസ്നേഹം എന്താണെന്ന അവബോധം ആർ.എസ്.എസ് രാജ്യത്ത് ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, കേന്ദ്രസർക്കാർ പി.എഫ്.ഐ നിരോധിച്ചതിന് പിന്നാലെ ആർ.എസ്.എസിനെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.