ഭരണഘടന വിരുദ്ധം; പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ
text_fieldsബംഗളൂരു: മുഡ ഭൂമി കുംഭകോണ കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്‍റെ തീരുമാനത്തിനെതിരെ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. നടപടി ഭരണഘടന വിരുദ്ധമാണെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘ഗവർണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധം മാത്രമല്ല, നിയമ വിരുദ്ധവുമാണ്. മന്ത്രിസഭയും പാർട്ടി ഹൈകമാൻഡും എം.എൽ.എമാരും എം.എൽ.സിമാരും ലോക്സഭ, രാജ്യസഭ എം.പിമാരും എനിക്കൊപ്പമാണ്’ -സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹരജിയിലാണ് മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയത്.
മുഖ്യമന്ത്രിയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കൈയടക്കി എന്നാണ് ആരോപണം.
ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഗവർണറുടെ നടപടി ഭരണഘടന പദവിയുടെ ദുരുപയോഗമാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. ഇവിടെ എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ ജനങ്ങളെ അറിയിക്കുമെന്നും വിഷയം മന്ത്രിസഭ ചർച്ച ചെയ്ത് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. അതേസമയം സിദ്ധരാമയ്യയുടെ രാജ്യ ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. വിഷയത്തിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടക്കാൻ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.