കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോവിഡ്
text_fieldsബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധനക്ക് വിധേയമാകണമെന്നും അദ്ദേഹം അറിയിച്ചു.
കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. കർണാടകയിൽ ഇതുവരെ 1,39,571 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2594 പേർ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുകയും െചയ്തു. 62,500 പേർ രോഗമുക്തി നേടി. ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രികളിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.