കാവേരി മാനേജ്മെൻറ് ബോർഡ് ഭരണഘടനാ വിരുദ്ധമെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: കാവേരി മാനേജ്മെൻറ് ബോർഡ് ഭരണഘടനാ വിരുദ്ധമാണെന്നും ബോർഡ് രൂപീകരണത്തിന് സംസ്ഥാന സർക്കാർ എതിരാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിെക്കഴുതിയ കത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
കാവേരി മാനേജ്െമൻറ് ബോർഡിന് ഒരു തരത്തിലുള്ള ഘടനയും സുപ്രീം കോടതി നിർദേശിച്ചിട്ടിെല്ലന്നും സിദ്ധരാമയ്യ പറഞ്ഞു. ബോർഡ് രൂപീകരണമെന്നത് കാവേരി നദീജല പരിപാലന ട്രിബ്യൂണൽ നൽകിയ ശിപാർശയാണെന്നും അതൊരു നിർദേശമല്ലെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.
നേരത്തെ തമിഴ്നാടിന് നൽകുന്ന കാവേരി ജലത്തിെൻറ അളവ് 177.25 ടി.എം.സിയായി സുപ്രീം കോടതി വെട്ടിച്ചുരുക്കുകയും കർണാടകയുടെ പങ്ക് വർധിപ്പിക്കുകയും ചെയ്തിരുന്നു.
കൂടാതെ, കാവേരി മാജേ്മെൻറ് േബാർഡും കവേരി നദീജല പരിപാലന കമ്മിറ്റിയും ആറാഴ്ചക്കുള്ളിൽ രൂപീകരിക്കണമെന്ന് ഫെബ്രുവരി 16ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.