സഖ്യസർക്കാറിെൻറ തകർച്ചക്കു കാരണം ദേവഗൗഡയും മക്കളുമെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. േദവഗൗഡയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ യും തമ്മിലുള്ള വാക്പോരിൽ കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം വേർപിരിയലിെൻറ വക്കിൽ. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ താഴെ വീണതിന് പിന്ന ാലെ അനിശ്ചിതത്വത്തിലായ സഖ്യത്തിെൻറ ഭാവി സംബന്ധിച്ച് നേതാക്കൾ നിലപാട് വ്യക്തമാക്ക ിയിട്ടില്ലെങ്കിലും ഏറെക്കുറെ അവസാനിച്ചതിെൻറ സൂചനകളാണ് പരസ്യപ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. സഖ്യസര്‍ക്കാര്‍ തകര്‍ന്നതിനുകാരണം താനല്ലെന്നും എച്ച്.ഡി. ദേവഗൗഡയും മക്കളായ കുമാരസ്വാമിയും രേവണ്ണയുമാണെന്നും സിദ്ധരാമയ്യ തുറന്നടിച്ചു. സഖ്യസർക്കാറിെൻറ വീഴ്ചക്കുകാരണം സിദ്ധരാമയ്യയാണെന്നായിരുന്നു ദേവഗൗഡയുടെ ആരോപണം.
യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കി പ്രതിപക്ഷ നേതാവാകാനാണ് സിദ്ധരാമയ്യ ലക്ഷ്യമിട്ടതെന്നും ദേവഗൗഡ ആരോപിച്ചിരുന്നു. ബി.ജെ.പിയെ പ്രതീപ്പെടുത്താനായിരിക്കും ദേവഗൗഡ തനിക്കെതിരെ രാഷ്ട്രീയപ്രേരിതമായി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ഇതെല്ലാം അദ്ദേഹത്തിെൻറ വെറും കാട്ടിക്കൂട്ടലാണെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. സർക്കാറിനെ താഴെയിടാൻ മാത്രം താൻ തരംതാഴില്ല. ഇക്കാര്യത്തിൽ ദേവഗൗഡയാണ് അതിവിദഗ്ധൻ.
ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാൻ സഖ്യസർക്കാറിന് താൻ പൂർണ പിന്തുണ നൽകി. ഭരണത്തിൽ ഒരിക്കലും ഇടപെട്ടില്ല. സ്വന്തം കുടുംബാംഗങ്ങളൊഴിച്ച് മറ്റാരെയും വളരാന്‍ ദേവഗൗഡ അനുവദിക്കാറില്ല. അഞ്ചുവര്‍ഷം താൻ മുഖ്യമന്ത്രിയായിരുന്നു. എന്നിട്ടും ഒരു എം.എല്‍.എ പോലും തനിക്കെതിരെ തിരിഞ്ഞില്ല. എം.എല്‍.എമാരെയും മന്ത്രിമാരെയും വിശ്വാസത്തിലെടുക്കാതെ കുമാരസ്വാമി ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തതാണ് സര്‍ക്കാറിെൻറ പതനത്തിന് കാരണമായത് -സിദ്ധരാമയ്യ പറഞ്ഞു.
ഇതിനിടെ സഖ്യസർക്കാറിെൻറ വീഴ്ചക്ക് കാരണം കോൺഗ്രസാണെന്ന ആരോപണവുമായി വീണ്ടും എച്ച്.ഡി. േദവഗൗഡ രംഗത്തെത്തി. സഖ്യനേതാക്കളിൽനിന്നും കുമാരസ്വാമി ഒരുപാട് അനുഭവിച്ചുവെന്നും കണ്ണീരണിഞ്ഞ അദ്ദേഹത്തെ രാജിവെക്കാതെ പിടിച്ചുനിർത്തുകയായിരുന്നുവെന്നും േദവഗൗഡ പറഞ്ഞു. സർക്കാറിെൻറ വീഴ്ചക്ക് കാരണം തങ്ങളാകരുതെന്ന് അഗ്രഹിച്ചതുകൊണ്ടാണ് സഖ്യകക്ഷിയെ സഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ സമയത്ത് സിദ്ധരാമയ്യക്കുള്ള മറുപടി നൽകുമെന്ന്് എച്ച്.ഡി. കുമാരസ്വാമിയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.