ദ വയർ: അപ്പീൽ നൽകുമെന്ന് സിദ്ധാർഥ് വരദരാജൻ
text_fieldsഅഹമദാബാദ്: ദ വയർ വിലക്കിയുള്ള കോടതിയുടെ ഉത്തരവ് വായ മൂടിക്കെട്ടാനുള്ള ശ്രമത്തിെൻറ ഭാഗമെന്ന് എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് വരദരാജൻ ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ വാദം പോലും കേള്‍ക്കാതെയുള്ള കോടതി നടപടി ഏകപക്ഷീയമാണെന്നും, ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവിലെ വാക്കുകള്‍ പോലും മനസ്സിലാക്കാന്‍ പ്രയാസമാണ്. 2010ല്‍ പ്രസിദ്ധീകരിച്ച ഒരു ആര്‍ട്ടിക്കിളിനെക്കുറിച്ച് അതില്‍ പറയുന്നുണ്ട്. സത്യം പറഞ്ഞാല്‍ എന്താണ് ഈ ഉത്തരവെന്ന് ഞങ്ങള്‍ക്കറിയില്ല. എല്ലാ നടപടികളും ഞങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമായിട്ടാണ് തോന്നുന്നത്. ദീപാവലി അവധിക്ക് ശേഷം സിവില്‍ കോടതി ഉത്തരവും, മാനനഷ്ടക്കേസും ചോദ്യം ചെയ്ത് ഗുജ്റാത്ത് ഹൈക്കോടതിയെ സമീപിക്കും.ഞങ്ങളുടെ സാന്നിധ്യം പോലുമില്ലാതെയാണ് കോടതി വാദം കേട്ടത്. നാല് ദിവസം ഉണ്ടായിരുന്നു സമ്മന്‍സ് നല്‍കാന്‍. ഇന്നലെ തന്നെ ഞങ്ങള്‍ക്ക് ഹാരാകാന്‍ കഴിയുമായിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന് സഹായകരമാകുന്ന കീഴ്വഴക്കമാകില്ല ഈ ഉത്തരവ്.
വയര്‍ പുറത്ത് വിട്ട വാര്‍ത്ത ഏറ്റെടുക്കാതിരിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ക്ക് ബിജെപിയുടെ സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ വയര്‍ വാര്‍ത്തയിലെ വിവരങ്ങള്‍ വെച്ച വാര്‍ത്ത സമ്മേളനം ഒരു ചാനലും നല്‍കിയില്ല. അതേസമയം വയറിനെതിരെ പിയൂഷ് ഗോയല്‍ വാര്‍ത്ത സമ്മേളനം എല്ലാവരും ഏറ്റെടുത്തു. മാധ്യമ സ്വതാന്ത്ര്യത്തിന് ആകെ കടിഞ്ഞാണിടാനാണ് ബിജെപിയുട ശ്രമമെന്നും, അതിന് സാഹയകമാകുന്നതാണ് ഇത്തരം കോടതിയുത്തരവുകളെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.